ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്  വാഹനാപകടം; പരിക്കില്ലെന്ന് റിപ്പോര്‍ട്ട് 

By Syndicated , Malabar News
Ajwa Travels

ചെന്നൈ: ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ വാഹനം അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ മേല്‍മറവത്തൂര്‍ ടൗണിന് സമീപം ഖുശ്ബുവിന്റെ കാറിലേക്ക് ട്രക്ക് ഇടിക്കുകയായിരുന്നു .  ഖുശ്ബുവിന് കാര്യമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

അപകട വിവരം ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്  പുറത്ത് വിട്ടത്. തന്റെ വാഹനത്തിലേക്ക് കണ്ടെയ്നര്‍ ലോറി വന്നിടിക്കുകയാണ് ഉണ്ടായതെന്ന്  ഖുശ്ബു ട്വീറ്റില്‍ പറഞ്ഞു. ലോറിയുടെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്‌തുവരുന്നതായും ഖുശ്ബു അറിയിച്ചു. തമിഴ്നാട്ടില്‍ ബിജെപിയുടെ  വേല്‍യാത്രയില്‍ പങ്കെടുക്കനായി കൂടല്ലൂരിലേക്ക് പോകുന്ന വഴിയാണ് അപകടം.

Read also: ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE