മലപ്പുറം: മലപ്പുറത്ത് വിജയാഹ്ളാദത്തിൽ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടർന്ന് യുഡിഎഫ് പ്രവർത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇർഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി ചെറുകാവിലാണ് സംഭവമുണ്ടായത്.
ഒമ്പതാം വാർഡ് പെരിയമ്പലത്തെ വിജയാഘോഷത്തിനിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടർന്നു. സ്‌കൂട്ടറിന് സമീപമുണ്ടായിരുന്ന ഇർഷാദിന്റെ ശരീരത്തിലേക്കും തീ പടർന്നു പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇർഷാദ് തൽക്ഷണം മരിച്ചു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്



































