തിരുവനന്തപുരം : സംസ്ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് വിടാന്‍ നീക്കവുമായി കേരള കോണ്‍ഗസ്(ബി). തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും, കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ നടത്തിയ റെയ്ഡും ഉള്‍പ്പടെ എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്നും നേരിടുന്ന അവഗണനയാണ് പാര്‍ട്ടി വിടാനുള്ള നീക്കത്തിന് പിന്നിലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇത്തവണത്തെ സീറ്റ് വിഭജനത്തില്‍ പാര്‍ട്ടിയെ എല്‍ഡിഎഫ് പൂര്‍ണമായും തഴഞ്ഞതായി 10 ജില്ലാ കമ്മിറ്റികള്‍ പാര്‍ട്ടി ചെയര്മാന് ആര് ബാലകൃഷ്ണപിള്ളയെ അറിയിച്ചിരുന്നു.
ഡ്രൈവറുടെയും, പിഎയുടെയും തെറ്റിനാണ് കെബി ഗണേഷ്കുമാറിന്റെ വീട് റെയ്ഡ് ചെയ്യാനുള്ള നടപടി പോലീസ് സ്വീകരിച്ചത്. കൂടാതെ മുന്നോക്ക കോര്‍പ്പറേഷന്റെ ചെയര്മാന് സ്ഥാനത്തിരിക്കുന്ന ബാലകൃഷ്ണപിള്ളയെ ഇടത് നേതാക്കള്‍ തന്നെ അപമാനിക്കുന്നു. ഇവയെല്ലാം പാര്‍ട്ടിയുടെ പ്രതിഛായ സമൂഹത്തില്‍ ഇല്ലാതാക്കുന്നതിനുള്ള കാരണങ്ങളായി മാറും. ഇക്കാര്യങ്ങള്‍ എല്ലാം ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റികളുടെ ഭാഗത്തു നിന്നും വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാകുന്നത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് യാതൊരു വിധ പരിഗണനയും ലഭിച്ചില്ല. യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയ ശേഷം പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടിയും നിരന്തരമായി അവഗണിക്കപ്പെടുകയാണെന്നും നേതാക്കള്‍ ബാലകൃഷ്ണപിള്ളയെ അറിയിച്ചു. അതിനാല്‍ തന്നെ ഇനിയും ഇടത് പാര്‍ട്ടിയില്‍ തുടരേണ്ടെന്നാണ് ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെടുന്നത്. ഒപ്പം തന്നെ അടിയന്തിര സംസ്ഥാന കമ്മിറ്റി കൂടി എല്‍ഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നാണ് ജില്ലാ കമ്മിറ്റികള്‍ ബാലകൃഷ്ണപിള്ളയോട് വ്യക്തമാക്കുന്നത്.
Read also : താമരശ്ശേരി ചുരത്തിൽ തുടർക്കഥയായി ഗതാഗത കുരുക്കും അപകടങ്ങളും




































