പാലക്കാട്: സംസ്ഥാനത്തേക്ക് ബസിൽ കടത്താൻ ശ്രമിച്ച 8 ഗ്രാം എംഡിഎംഎയുമായി ജില്ലയിൽ എംബിഎ വിദ്യാർഥി അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്കുള്ള ബസിലാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് എറണാകുളം ചേരാനെല്ലൂർ പച്ചാളത്ത് ജി എബിനെ(26) അറസ്റ്റ് ചെയ്തു.
പിടികൂടിയ ലഹരിമരുന്നിന് ഏകദേശം 20 ലക്ഷം രൂപ വിലവരുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കോളേജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണ് ഇയാൾ ഇവയുടെ വിൽപന നടത്തുന്നത്. കൂടാതെ മുൻപും സമാനമായ രീതിയിൽ സംസ്ഥാനത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം ഉണ്ടായതായി അധികൃതർ വ്യക്തമാക്കി.
എക്സൈസ് ചെക്പോസ്റ്റ് സംഘവും ഒറ്റപ്പാലം സർക്കിൾ ഓഫിസിന്റെ ഹൈവേ പട്രോളിങ് സംഘവും ചേർന്നു നടത്തിയ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് കണ്ടെത്തിയത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എംഎം നാസറിന്റെ നിർദ്ദേശ പ്രകാരം ചെക്പോസ്റ്റ് സിഐ മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read also: ദിലീപിന്റെ ഫോൺ നന്നാക്കിയ യുവാവിന്റെ മരണത്തിൽ ദുരൂഹത; പരാതിയുമായി ബന്ധുക്കൾ







































