തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് തൊഴില്‍ മേഖലകളില്‍ കൂടി മിനിമം വേതനം നിശ്‌ചയിച്ച് ഉത്തരവായി. മദ്യ ഉൽപാദന- വ്യവസായ തൊഴിലാളികളുടെയും അലുമിനിയം ആന്‍ഡ് ടിന്‍ പ്രോഡക്‌ട് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും മിനിമം വേതനമാണ് പുതുക്കി നിശ്‌ചയിച്ചത്.
സംസ്‌ഥാനത്ത് കാലാവധി പൂര്‍ത്തിയായിട്ടും മിനിമം വേതനം പുതുക്കി നിശ്‌ചയിക്കാനുള്ള എല്ലാ തൊഴില്‍ മേഖലകളിലും മിനിമം വേതനം അടിയന്തിരമായി പുതുക്കി നിശ്‌ചയിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. ലേബര്‍ കമ്മീഷണര്‍ക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
മിനിമം വേതന ആക്റ്റിന്റെ ഷെഡ്യൂളുകളില്‍പ്പെട്ട 87ഓളം തൊഴില്‍ മേഖലകളിലാണ് സംസ്‌ഥാനത്ത് മിനിമം വേതനം നടപ്പാക്കിയിട്ടുള്ളത്. മിനിമം വേതന നിയമപ്രകാരം വേതനം കാലോചിതമായി പുതുക്കി വരികയാണ് ചെയ്യുന്നത്. തൊഴിലുടമ- തൊഴിലാളി- സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന മിനിമം വേജ് അഡ്‌വൈസറി ബോര്‍ഡ് ആണ് മിനിമം വേതനം സംബന്ധിച്ച ശുപാര്‍ശ കൈമാറുന്നത്.
Most Read: ഒമൈക്രോൺ നിശബ്‌ദ കൊലയാളി, ഇപ്പോഴും ബുദ്ധിമുട്ടുന്നു; ചീഫ് ജസ്‌റ്റിസ് എൻവി രമണ