കോഴിക്കോട്: കേരളത്തിൽ ആണവ നിലയം സ്‌ഥാപിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വാസ്‌ത വിരുദ്ധമാണെന്നും ഇത്തരമൊരു ചർച്ച ആരംഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി. ആണവ നിലയത്തേക്കാൾ ദൂഷ്യഫലങ്ങള്‍ കുറഞ്ഞ തോറിയം നിലയമാണ് സംസ്‌ഥാനത്തിന് ഉചിതമെന്നും മന്ത്രി അഭിപ്രയപ്പെട്ടു.
പ്രാഥമിക ചര്‍ച്ചകള്‍പോലും നടന്നിട്ടില്ലാത്ത ഒരു വിഷയത്തിലാണ് വാർത്ത പ്രചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിലെ കൽപ്പാക്കത്ത് തോറിയം ഉപയോഗിച്ചുള്ള ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നത് പഠിക്കാനായി കെഎസ്ഇബിയുടെ സംഘം പോയിരുന്നു. ആണവ നിലയത്തില്‍ നിന്നുള്ള വൈദ്യുതി വാങ്ങലിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ; ‘ആണവ നിലയത്തേക്കാൾ തോറിയം നിലയമാണ് സംസ്‌ഥാനത്ത് ഉചിതമെന്നാണ് മനസിലാക്കുന്നത്. തോറിയത്തിന് ദൂഷ്യഫലങ്ങള്‍ കുറവാണ്. കൽപ്പാക്കത്ത് ഇത് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ചര്‍ച്ചചെയ്‌തിട്ടുണ്ട്’. കേരളത്തിന് പുറത്താണെങ്കിലും നിലയം സ്‌ഥാപിച്ച് വെെദ്യുതി വിഹിതം വാങ്ങാം. ഇതെല്ലാം നയപരമായ തീരുമാനമാണ്. മുഖ്യമന്ത്രിയുമായി ആലോചിക്കേണ്ടതുണ്ട്’, മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു.
MOST READ | ചന്ദ്രൻ ഭാവിയിൽ അഭയ കേന്ദ്രമായേക്കും