കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാര്‍ക്കറ്റ്, ഹാര്‍ബര്‍ തുടങ്ങിയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മാര്‍ക്കറ്റിലും ഹാര്‍ബറിലും ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ, ജില്ലാ ഭരണകൂടം നിയോഗിച്ചു. പോലീസ് പരിശോധനക്ക് ശേഷം മാത്രമാണ് ഇവിടെ പ്രവേശനം അനുവദിക്കുക. സാനിറ്റൈസര്‍, മുഖാവരണം, സാമൂഹിക അകലം തുടങ്ങിയ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ഉറപ്പു വരുത്തിയ ശേഷമാണ് പ്രവേശനം. മുഖാവരണം ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്താനും നിര്‍ദ്ദേശമുണ്ട്.
അതിനിടയില്‍ കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് 10 മണിക്ക് അടിയന്തിര മന്ത്രിതല യോഗം വിളിച്ചിട്ടുണ്ട്.
Read more: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോട്ട്; സ്ഥിതി ഗുരുതരം







































