സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോട്ട്; സ്ഥിതി ഗുരുതരം

By Staff Reporter, Malabar News
kozhikode-covid-19-malabarnews
Representational Image
Ajwa Travels

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് ജില്ലയില്‍. 883 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗബാധ കണ്ടെത്തിയത്. ആകെ രോഗബാധിതരുടെ എണ്ണം 5000 കടന്നു. സമ്പര്‍ക്കം വഴി 811 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ ഉറവിടം വ്യക്തമല്ലാത്തവര്‍ 40 പേരാണ്. ഇന്ന് രോഗമുക്തി നേടിയത് 308 പേരാണ്.

4 പേരാണ് വിദേശത്ത് നിന്നെത്തിയത്. ഇതര സംസ്ഥാനത്ത് നിന്ന് വന്ന പോസിറ്റീവ് ആയവരുടെ എണ്ണം 28 ആണ്. കോഴിക്കോട് ജില്ലയിലെ 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ പേരാമ്പ്ര പഞ്ചായത്തിലെ (സബ് വാര്‍ഡ് 5, 15) എന്നിവയാണ് പുതുതായി ഹോട്ട്സ്‌പോട്ടിൽ ഉള്‍പ്പെടുത്തിയത്.

കോഴിക്കോട് നഗരത്തിലെ പാളയം, സെന്‍ട്രല്‍ മാര്‍ക്കറ്റുകളില്‍ വന്‍ തോതില്‍ രോഗബാധ കണ്ടെത്തിയിരുന്നു. കോര്‍പ്പറേഷന്‍ പരിധിയില്‍ ഉറവിടമാറിയാത്ത രോഗ ബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ജില്ലയിലെ എടച്ചേരി, ബാലുശ്ശേരി, കോവൂര്‍, ഏറാമല, മുക്കം, ഒളവണ്ണ, പുതുപ്പാടി, ഫറോക്ക്, കൊടുവള്ളി, തലക്കുളത്തൂര്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രോഗബാധ കൂടുകയാണ്.

More Kozhikode News: പാളയം മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE