ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ രണ്ട് സൈനിക ക്യാംപുകളിലായി വ്യാഴാഴ്‌ച നൂറിലധികം സൈനികരെ വധിച്ചതായി ബലൂചിസ്‌താൻ ലിബറേഷൻ ആർമി. 2022 ഫെബ്രുവരി 3ന് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിലാണ് ബലൂചിസ്‌താൻ ലിബറേഷൻ ആർമി ഇക്കാര്യം അവകാശപ്പെടുന്നത്.
നൂറോളം സൈനികരെ വധിച്ചതായും പാകിസ്‌ഥാനിലെ പഞ്ച്ഗൂർ, നുഷ്‌കി എന്നീ സൈനിക ക്യാംപുകളുടെ പ്രധാന ഭാഗങ്ങൾ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും പത്രക്കുറിപ്പിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ സംഭവങ്ങൾ റിപ്പോർട് ചെയ്യുന്നതിൽ നിന്നും പാകിസ്‌ഥാൻ മാദ്ധ്യമങ്ങളെ വിലക്കിയിട്ടുണ്ടെന്നും ബലൂചിസ്‌താൻ ലിബറേഷൻ ആർമി കൂട്ടിച്ചേർത്തു.
ഒപ്പം തന്നെ ആശയവിനിമയ ഉപാധികൾ വിച്‌ഛേദിച്ചതായും, ആക്രമണത്തിന് തിരിച്ചടി നൽകിയതായി പാകിസ്‌ഥാൻ ആംഡ് ഫോഴ്‌സിന്റെ ഇന്റർ സർവീസസ് പബ്ളിക് റിലേഷൻസ് നടത്തിയ അവകാശവാദം തെറ്റാണെന്നും ലിബറേഷൻ ആർമി അറിയിച്ചു.
Read also: കണ്ണൂർ വിസി പുനർനിയമനം; സർക്കാർ വാദങ്ങൾ തള്ളി ഗവർണർ







































