മുഹ്‌സിന്‍ പരാരി തയാറാക്കുന്ന ‘കോഴിപ്പങ്ക്’ മ്യൂസിക് വീഡിയോയുടെ ടീസര്‍ പുറത്തു വിട്ടു. ദ റൈറ്റിംഗ് കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. കെ സച്ചിദാനന്ദന്റെ ഇതേപേരിലുള്ള കവിതയെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന വീഡിയോയില്‍ ശ്രീനാഥ് ഭാസിയും ശേഖര്‍ മേനോനും അഭിനേതാക്കളായി എത്തുന്നു. അഭിലാഷ് എസ്. കുമാറാണ് വീഡിയോ സംവിധാനം ചെയ്‌തിരിക്കുന്നത്. സച്ചിദാനന്ദന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസി ആണ്.
മ്യൂസിക് വീഡിയോയുടെ നേരത്തെ പുറത്തു വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വീഡിയോ ഈ മാസം 25ന് റൈറ്റിംഗ് കമ്പനിയുടെ യൂട്യൂബ് പേജിലൂടെ റിലീസ് ചെയ്യും.
Read also: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഡബ്ല്യുസിസി; ‘#അവള്‍ക്കൊപ്പം’ വീണ്ടും സജീവം







































