ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഡബ്ല്യുസിസി; ‘#അവള്‍ക്കൊപ്പം’ വീണ്ടും സജീവം

By Staff Reporter, Malabar News
entertainment image_malabar news
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് ഡബ്ല്യുസിസി. ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ ‘#അവള്‍ക്കൊപ്പം‘ എന്ന ഹാഷ്‌ടാഗിനൊപ്പമാണ് ഡബ്ല്യുസിസി നടിക്ക് പിന്തുണയുമായി എത്തിയത്. ‘എവിടെയുമുള്ള അനീതി എല്ലായിടത്തും നീതിക്ക് ഭീഷണിയാണെ’ന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ പ്രശസ്തമായ വാക്കുകള്‍ ഉദ്ധരിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.

വിചാരണക്കിടയില്‍ ഭാമ, സിദ്ദിഖ് തുടങ്ങിയ താരങ്ങള്‍ കോടതിയില്‍ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസി ശക്തമായ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇതോടെ ‘അവള്‍ക്കൊപ്പം’ ക്യാമ്പയിന്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വീണ്ടും സജീവമായിരിക്കുകയാണ്.

പ്രോസിക്യൂഷന് നല്‍കിയ മൊഴി ഭാമയും സിദ്ദിഖും തിരുത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, രേവതി തുടങ്ങിയവര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് സംഘടനയിലെ അംഗങ്ങളുടെ വ്യക്തിഗത പ്രതികരണങ്ങള്‍ക്ക് പുറമെ ഡബ്ല്യുസിസി പ്രതികരണം അറിയിക്കുന്നത്.

സഹപ്രവര്‍ത്തകരെപ്പോലും വിശ്വസിക്കാന്‍ കഴിയില്ല എന്നത് വേദനാജനകമാണ് എന്നായിരുന്നു രേവതി ഫേസ്ബുക്കില്‍ കുറിച്ചത്. അതിജീവിച്ചവള്‍ക്ക് ഒപ്പം നില്‍ക്കേണ്ടവര്‍ കൂറ് മാറിയത് സത്യമാണെങ്കില്‍ അതില്‍ ലജ്ജ തോന്നുന്നുവെന്ന് റിമ കല്ലിങ്കലും കുറിച്ചു. കൂടാതെ കൂറുമാറ്റത്തിലൂടെ ഭാമയും സിദ്ദിഖും കുറ്റകൃത്യത്തെ അനുകൂലിക്കുകയാണ് ചെയ്തത് എന്ന് ആഷിഖ് അബുവും പ്രതികരിച്ചു.

Related News: ‘അവള്‍ക്കൊപ്പ’മെന്ന് രമ്യ നമ്പീശന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE