‘അവള്‍ക്കൊപ്പ’മെന്ന് രമ്യ നമ്പീശന്‍

By Syndicated , Malabar News
Ramya nambeesan_Malabar news
Ramya Nambeesan
Ajwa Travels

കൊച്ചി: നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെന്ന് നിങ്ങള്‍ കരുതുന്നവര്‍ പെട്ടന്ന് നിറം മാറിയാല്‍ അത് നിങ്ങളെ ആഴത്തില്‍ വേദനിപ്പിക്കുമെന്ന് നടി രമ്യ നമ്പീശന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തിലുള്ള തന്റെ പ്രതികരണമാണ് രമ്യ ഫേസ്ബുക്കില്‍ വ്യക്തമാക്കിയത്.

‘കേസുകളില്‍ സാക്ഷികള്‍ കൂറുമാറാറുണ്ട് . പക്ഷേ ആക്രമിക്കപ്പെട്ടത് നിങ്ങളുടെ സ്വന്തം ആളാണെങ്കില്‍ അവരെ എങ്ങനെയാണ് വഞ്ചിക്കാന്‍ സാധിക്കുക’, രമ്യ നമ്പീശന്‍ ചോദിച്ചു. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവസാനം സത്യം മാത്രമേ ജയിക്കൂ എന്നും രമ്യ നമ്പീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതിജീവിക്കുന്നവള്‍ക്കും മറ്റെല്ലാ സ്‌ത്രീകള്‍ക്കും വേണ്ടി പോരാട്ടം തുടരുകയാണെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്രതാരങ്ങളായ സിദ്ദിഖ്, ഭാമ, ഇടവേളബാബു, ബിന്ദു പണിക്കര്‍, എന്നിവരാണ് കൂറുമാറിയത്. സാക്ഷികളുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് നടി രേവതിയും പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE