മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്‌ത ‘അഞ്ചാം പാതിര’ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായി ഒരു ത്രില്ലര്‍ കൂടി അണിയറയില്‍ ഒരുങ്ങുന്നു. ‘നിഴല്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് കുഞ്ചാക്കോ ബോബന്റെ നായികയായെത്തുന്നത്. നയന്‍താരയുടെ നായകനായി ആദ്യമായാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്. മുന്‍പ് ‘ട്വന്റി 20′ എന്ന ചിത്രത്തിലെ ഒരു പാട്ടില്‍ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു.
സംസ്‌ഥാന അവാര്‍ഡ് ജേതാവായ എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടത്. നിവിന്‍ പോളി നായകനെത്തിയ ‘ലവ് ആക്ഷന്‍ ഡ്രാമ’ക്ക് ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് നിഴല്‍.
Unveiling the first look title poster of #Nizhal starring Kunchacko Boban and Nayanthara! Directorial debut of Appu N…
Posted by Fahadh Faasil on Saturday, October 17, 2020
ആന്റോ ജോസഫ് ഫിലിം കമ്പനി, മെലോഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം. പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.
Read also: തമിഴ് നാടകത്തിന്റെ സിനിമാവിഷ്‌ക്കാരം; സംസ്‌ഥാന അവാര്‍ഡ് ലഭിച്ച ‘വാസന്തി’ വിവാദത്തില്‍







































