സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അണ്‍ലോക്ക്’. ചെമ്പന്‍ വിനോദും മംമ്തയും പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
ചെമ്പന്‍ വിനോദിനും, മംമ്തക്കും ഒപ്പം ഇന്ദ്രന്‍സ്, ഷാജി നവോദയ എന്നിവരാണ് ചിത്രത്തില്‍ എത്തുന്ന മറ്റ് താരങ്ങള്‍. മോഷൻ പ്രൈം മൂവീസിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്‌ടോബർ 15 ന് തന്നെ എറണാകുളത്ത് ആരംഭിച്ചു കഴിഞ്ഞു. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സാജന്‍ വി ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
Read also : ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയ നടപടികൾ ഈയാഴ്‌ച തുടങ്ങും







































