ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് റദ്ദാക്കിയ രാജ്യാന്തര വിമാന സർവീസുകൾ അടുത്ത മാസം 30 വരെ പുനരാരംഭിക്കില്ല. എന്നാൽ തെരഞ്ഞെടുത്ത റൂട്ടുകളിൽ സർവീസ് തുടരുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ആദ്യഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 23നാണ് രാജ്യത്ത് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്. എന്നാൽ വിദേശത്തേക്കുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിനായി വന്ദേ ഭാരത് മിഷന്റെ വിമാനങ്ങൾ മെയ് മാസം മുതൽ സർവീസ് നടത്തുന്നുണ്ട്. ജൂലൈ മുതൽ 18ഓളം രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയർ ബബിൾ കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
Read also: മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും കൈകോര്‍ക്കുന്നു; കോളിവുഡിന് കൈത്താങ്ങാവാന്‍ ‘നവരസ’
രാജ്യാന്തര വിമാന സർവീസുകൾ ഉടൻ ആരംഭിക്കില്ലെങ്കിലും നിലവിലെ പ്രത്യേക വിമാനങ്ങളുടെയും അന്താരാഷ്ട്ര കാർഗോ വിമാനങ്ങളുടെയും സർവീസുകളെ തീരുമാനം ബാധിക്കില്ലെന്നും ഡിജിസിഎയുടെ സർക്കുലറിൽ പറയുന്നുണ്ട്.







































