മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും കൈകോര്‍ക്കുന്നു; കോളിവുഡിന് കൈത്താങ്ങാവാന്‍ ‘നവരസ’

By Staff Reporter, Malabar News
entertainment image_malabar news
മണിരത്‌നം, ജയേന്ദ്ര പഞ്ചപകേശന്‍
Ajwa Travels

കൊറോണ മൂലം ദുരിതത്തിലായ തമിഴ് ചലച്ചിത്ര പ്രവര്‍ത്തകരെ സാമ്പത്തികമായി സഹായിക്കുന്നതിന് മാര്‍ഗവുമായി സംവിധായകരായ മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും. നവരസങ്ങളെ അടിസ്‌ഥാനമാക്കി ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും. ‘നവരസ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റിലീസ് ചെയ്യുന്നത്. സിനിമയില്‍ നിന്നുള്ള വരുമാനം ചലച്ചിത്ര മേഖല തൊഴിലാളികള്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.

ഈ സിനിമാ സമാഹാരം ഒന്‍പത് ഹ്രസ്വചിത്രങ്ങളായി ഒന്‍പത് സംവിധായകരാണ് ഒരുക്കുന്നത്. ബിജോയ് നമ്പ്യാര്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെവി ആനന്ദ്, പൊൻറാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം, അരവിന്ദ് സ്വാമി എന്നിങ്ങനെ ഒന്‍പത് സംവിധായകര്‍ ഈ ആന്തോളജിയില്‍ ഓരോ രസങ്ങളിലൂന്നി സിനിമകള്‍ ഒരുക്കും. നടന്‍ അരവിന്ദ് സ്വാമിയുടെ സംവിധാന അരങ്ങേറ്റം കൂടിയാണിത്.

40 ഓളം അഭിനേതാക്കളും നൂറുകണക്കിന് സാങ്കേതിക വിദഗ്ധരും ഈ സിനിമാ പദ്ധതിയില്‍ ഭാഗമാവും.

തങ്ങളുടെ ചര്‍ച്ചക്കിടെ ‘നവരസ’ എന്ന ആശയം ഒരു തീപ്പൊരി പോലെയാണ് വന്നതെന്ന് മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും പ്രസ്‌താവനയില്‍ പറഞ്ഞു. ഈ ആശയത്തെ പറ്റി സംസാരിച്ചപ്പോള്‍ തന്നെ ചലച്ചിത്ര മേഖല മുഴുവന്‍ ഒപ്പം നിന്നുവെന്നും ഈ സിനിമ ഏറ്റെടുക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് മുന്നോട്ട് വന്നതില്‍ സന്തോഷമുണ്ടെന്നും ഇവര്‍ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.

‘നവരസ’യിലെ അഭിനേതാക്കളെയും ജോലിക്കാരെയും കുറിച്ച് ഇവിടെ വായിക്കാം:

അഭിനേതാക്കള്‍: അരവിന്ദ് സ്വാമി, സൂര്യ, സിദ്ധാര്‍ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണൻ, അളഗം പെരുമാള്‍, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, പൂര്‍ണ, റിത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ശങ്കര്‍, രമേഷ് തിലക്, സനന്ത്, വിധു, ശ്രീരാം.

എഴുത്തുകാര്‍: പട്ടുകോട്ടൈ പ്രഭാകര്‍, സെല്‍വ, മാധന്‍ കാര്‍ക്കി, സോമേതരന്‍.

സംഗീത സംവിധായകര്‍: എ ആര്‍ റഹ്‌മാന്‍, ഡി ഇമ്മന്‍, ജിബ്രാന്‍, അരുള്‍ ദേവ്, കാര്‍ത്തിക്, റോണ്‍ ഈഥന്‍ യോഹന്നാന്‍, ഗോവിന്ദ് വസന്ത, ജസ്‌റ്റിന്‍ പ്രഭാകരന്‍.

ഛായാഗ്രാഹകര്‍: സന്തോഷ് ശിവന്‍, ബാലസുബ്രഹ്‌മണ്യം, മനോജ് പരമഹംസ, അബിനന്ദന്‍ രാമാനുജം, ശ്രേയാസ് കൃഷ്‌ണ, ഹര്‍ഷവീര്‍ ഒബ്‌റായി, സുജിത്ത് സാരംഗ്, വി ബാബു, വിരാജ് സിംഗ്.

Read Also: ‘കടല്‍ കുതിര’ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE