ഇനി പാസ്‌വേർഡ് ഷെയറിങ് നടക്കില്ല; നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ളിക്‌സ്

നെറ്റ്ഫ്ളിക്‌സ് വരിക്കാരായ വ്യക്‌തിക്ക്‌ പുറമെ അയാളുടെ വീട്ടിലുള്ളവർക്ക് പാസ്‌വേർഡ് പങ്കുവെയ്‌ക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ നിയന്ത്രണം.

By Trainee Reporter, Malabar News
Netflix
Ajwa Travels

ലോകത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ഒടിടി പ്ളാറ്റുഫോമായ നെറ്റ്ഫ്ളിക്‌സിൽ പാസ്‌വേർഡ് പങ്കുവെക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. യുഎസിൽ അവതരിപ്പിച്ച നിയന്ത്രണം ഇന്നലെ മുതൽ ഇന്ത്യയിലും ആരംഭിച്ചു. ഉപയോക്‌താക്കൾ പാസ്‌വേർഡ് പങ്കിടുന്നതിനാണ് നെറ്റ്ഫ്ളിക്‌സ് നിയന്ത്രണം ഏർപ്പെടുത്തിയത്. പുതിയ ഉപയോക്‌താക്കളെ നേടുകയാണ് കമ്പനിയുടെ ലക്ഷ്യം.

നെറ്റ്ഫ്ളിക്‌സ് വരിക്കാരായ വ്യക്‌തിക്ക്‌ പുറമെ അയാളുടെ വീട്ടിലുള്ളവർക്ക് പാസ്‌വേർഡ് പങ്കുവെയ്‌ക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ നിയന്ത്രണം. ഒരേസമയം ഒരു അക്കൗണ്ട് ഉപയോഗിച്ച് വീഡിയോ കാണുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും പാസ്‌വേർഡ് ഷെയറിങ്ങിന് പൂർണമായി നിയന്ത്രണം കൊണ്ടുവന്നിട്ടില്ലായിരുന്നു. നെറ്റ്ഫ്ളിക്‌സ് അക്കൗണ്ട് ഉപയോക്‌താക്കൾ വ്യാപകമായി പങ്കുവെക്കുന്നത് ടിവി, സിനിമ എന്നിവക്കായുള്ള തങ്ങളുടെ നിക്ഷേപങ്ങളെ വലിയ രീതിയിൽ ബാധിക്കുന്നതായാണ് അധികൃതർ പറയുന്നത്.

ഒന്നിലേറെ ഉപകരണങ്ങളിൽ ഉപയോഗിക്കാവുന്ന നെറ്റ്ഫ്ളിക്‌സ് പ്ളാനുകൾ ഇനിമുതൽ ഒരു സ്‌ഥലത്തു തന്നെയാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി ഉറപ്പാക്കും. അക്കൗണ്ട് ലോഗിൻ ചെയ്യുന്ന ലൊക്കേഷൻ പരിശോധിച്ചായിരിക്കും നടപടി. ഒരേ അക്കൗണ്ട് വിദൂരസ്‌ഥലങ്ങളിൽ നിന്ന് ലോഗിൻ ചെയ്‌താൽ ആദ്യം ഇ-മെയിൽ മുന്നറിയിപ്പ് ലഭിക്കും. തുടർന്ന് ഇവർ പുതിയ അക്കൗണ്ട് എടുക്കാൻ നിർബന്ധിതരാകും.

ചില രാജ്യങ്ങളിൽ അധികനിരക്ക് നൽകി കൂടുതൽ അംഗങ്ങളെ അക്കൗണ്ടിൽ ചേർക്കാനുള്ള ഓപ്ഷൻ അവതരിപ്പിച്ചെങ്കിലും കുറഞ്ഞ വരിസംഖ്യയുള്ള പ്ളാനുകൾ ലഭ്യമായ ഇന്ത്യയിൽ ആ ഓപ്ഷൻ ഉണ്ടാവില്ലെന്ന് കമ്പനി വ്യക്‌തമാക്കി.

Most Read: അപകീർത്തി കേസ്; രാഹുലിന് സ്‌റ്റേയില്ല- പരാതിക്കാർക്ക് നോട്ടീസയച്ചു സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE