‘ഒമ്പത് പേർക്കും ഒരേ ജനന തീയതി’; അപൂർവ നേട്ടവുമായി ഒരു കുടുംബം

പാകിസ്‌താനിലെ ലാർക്കാന സ്വദേശി അമീർ അലി, ഭാര്യ ഖദീജ, ഇവരുടെ ഏഴുമക്കൾ എന്നിവരുടെ ജൻമ ദിനമാണ് ഒരേ ദിവസം ആഘോഷിക്കുന്നത്.

By Trainee Reporter, Malabar News
Amir ali and family
അമീർ അലിയും കുടുംബവും
Ajwa Travels

ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരേ ജനന തീയതി. കേൾക്കുമ്പോൾ വിചിത്രമായി തോന്നുന്നുണ്ടാകുമല്ലേ. എന്നാൽ അങ്ങനെയൊരു കുടുംബം ഉണ്ട് പാകിസ്‌താനിൽ. ഒമ്പത് പേരടങ്ങുന്ന ഈ കുടുംബത്തിലെ എല്ലാവരുടെയും ജൻമദിനം ഒരേ ദിവസമാണ്. ലാർക്കാന സ്വദേശി അമീർ അലിയുടെ കുടുംബത്തിലെ ഒമ്പത് പേരാണ് ഓഗസ്‌റ്റ് ഒന്നിന് ജൻമദിനം ആഘോഷിക്കുന്നത്.

ഇക്കാരണത്താൽ തന്നെ അപൂർവ നേട്ടത്തിന്റെ ഗിന്നസ് വേൾഡ് റെക്കോർഡും കുടുംബം സ്വന്തമാക്കിയിരിക്കുകയാണ്. അമീർ അലിക്കും ഭാര്യ ഖദീജക്കും 19നും 30നുമിടയിൽ പ്രായമുള്ള ഏഴ് മക്കളാണുള്ളത്. സിന്ധു, ആമിർ, അംബർ, ഇരട്ടപെൺകുട്ടികളായ സോസി, സ്വപ്‌ന, ഇരട്ട ആൺകുട്ടികളായ അമ്മർ, അഹ്‌മർ എന്നിവരാണവർ. എല്ലാവരും ജനിച്ചത് ഓഗസ്‌റ്റ് ഒന്നിന്.

ഒരേ ദിവസത്തിൽ ജനിച്ച ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കുടുംബം എന്നതിനുള്ള ഗിന്നസ് ലോകറെക്കോർഡാണ് ഇവർക്ക് കിട്ടിയത്. തീർന്നില്ല, അമീറിനും ഖദീജക്കും ഓഗസ്‌റ്റ് ഒന്ന് കുറച്ചുകൂടി സ്‌പെഷ്യലാണ്. അന്നാണ് ഇവരുടെ വിവാഹ വാർഷികവും. ഇരുവരും 1991ലെ പിറന്നാൾ ദിവസമാണ് വിവാഹിതരായത്. കൃത്യം ഒരു വർഷം ആയപ്പോൾ ആദ്യത്തെ കുഞ്ഞും പിറന്നു.

പിറന്നാൾ ദിവസം തന്നെ ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോൾ സന്തോഷവും അതിശയവും തോന്നിയെന്നും പിന്നീട് അതേ ദിനത്തിൽ കുട്ടികൾ ജനിച്ചത് ദൈവം തന്ന സമ്മാനമാണെന്നും അമീറും ഖദീജയും പറയുന്നു. ഒരേ ദിവസം ജനിച്ച ഏറ്റവും കൂടുതൽ സഹോദരങ്ങൾ എന്ന റെക്കോർഡും ഇതേ കുടുംബത്തിലെ കുട്ടികൾക്കാണ്.

Tech: നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE