വിമാനത്തിൽ പറക്കാൻ ഇനി പേടിവേണ്ട; കൂട്ടിനായി ‘മോറിസ്’ ഉണ്ട്

സാൻഫ്രാൻസിസ്‌കോ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ പുതിയ ജീവനക്കാരനാണ് 'ഡ്യൂക്ക് എല്ലിങ്‌ടൺ മോറിസ്' എന്ന പൂച്ച. വിമാനം പറന്നുപൊങ്ങുമ്പോൾ പേടിയുള്ളവർക്ക് ഈ സമയം മോറിസിനെ ലാളിക്കാം. എയറോഫോബിയയിലുള്ള യാത്രക്കാരെ സഹായിക്കുന്നതിന് വേണ്ടിയാണ് എയർലൈൻസ് 'വാഗ് ബ്രിഗേഡ്' എന്ന പേരിൽ തെറാപ്പിക്ക് മൃഗങ്ങളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.

By Trainee Reporter, Malabar News
moris
Ajwa Travels

വിമാനത്തിൽ പറന്നുപോവാൻ ഇഷ്‌ടം ഇല്ലാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. എന്നാൽ, മിക്കവർക്കും പേടി ഒരു വില്ലനായി എത്താറുണ്ട്. വിമാനം പറന്നു പൊങ്ങുമ്പോൾ ആവേശത്തേക്കാളേറെ ഭയവും ഉത്കണ്ടയും ഉള്ളവർക്കായി, വ്യത്യസ്‌തമായൊരു മാർഗം കണ്ടെത്തിയിരിക്കുകയാണ് യുഎസിയിലെ ഒരു എയർലൈൻസ്. അതെന്താണ് എന്നല്ലേ? പൂച്ചയെ കൊണ്ടൊരു തെറാപ്പി.

സാൻഫ്രാൻസിസ്‌കോ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ പുതിയ ജീവനക്കാരനാണ് ‘ഡ്യൂക്ക് എല്ലിങ്‌ടൺ മോറിസ്’ എന്ന പൂച്ച. വിമാനം പറന്നുപൊങ്ങുമ്പോൾ പേടിയുള്ളവർക്ക് ഈ സമയം മോറിസിനെ ലാളിക്കാം. എയറോഫോബിയയിലുള്ള യാത്രക്കാരെ സഹായിക്കുന്നതിന് വേണ്ടിയാണ് സാൻഫ്രാൻസിസ്‌കോ എയർലൈൻസ് ‘വാഗ് ബ്രിഗേഡ്’ എന്ന പേരിൽ തെറാപ്പിക്ക് മൃഗങ്ങളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.

പിന്നാലെ ഡ്യൂക്ക് എല്ലിങ്ടൻ മോറിസിനെ ജോലിയിൽ നിയമിക്കുകയും ചെയ്‌തു. മോറിസിന്റെ ചിത്രത്തിനൊപ്പം അവനെ തങ്ങൾ ജോലിക്കെടുത്ത കാര്യം സാൻഫ്രാൻസിസ്‌കോ അന്താരാഷ്‌ട്ര വിമാനത്താവളം ഔദ്യോഗികമായി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിൽ തൊപ്പിയും യൂണിഫോമും ഒക്കെയിട്ട് സുന്ദരക്കുട്ടപ്പനായി നിൽക്കുന്ന മോറിസിനെ കാണാം. ലോകമെമ്പാടുമുള്ള പൂച്ച സ്‌നേഹികൾ വളരെ ആഹ്ളാദത്തോടെയാണ് ഈ വാർത്ത ഏറ്റെടുത്തത്.

പുതിയ വേഷത്തിൽ മോറിസ് പെർഫെക്‌ട് ആണെന്നാണ് മിക്കവരുടെയും അഭിപ്രായം. ഇൻഡിപെൻഡൻഡ്‌സിന്റെ ഒരു റിപ്പോർട് അനുസരിച്ച്, 2010ൽ മോറിസ് കുട്ടിയായിരുന്നപ്പോൾ SPCA (സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂയൽറ്റി ഫോർ ആനിമൽസ്) രക്ഷിച്ചതാണ് അവനെ. പിന്നീട് മോറിസിനെ ഒരു അഞ്ചുവയസുകാരൻ ദത്തെടുത്തു. അവിടെ വെച്ചാണ് ഒരു തെറാപ്പി മൃഗമായി അവനെ സാക്ഷ്യപ്പെടുത്തുന്നത്. ഇപ്പോൾ 14-കാരനായ മോറിസ് തന്റെ പുതിയ ജോലിയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്.

Most Read: ശവപ്പെട്ടിയിൽ നിന്ന് ‘ഉയർത്തെഴുന്നേറ്റ’ ബെല്ല മൊണ്ടോയ മരണത്തിന് കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE