ശവപ്പെട്ടിയിൽ നിന്ന് ‘ഉയർത്തെഴുന്നേറ്റ’ ബെല്ല മൊണ്ടോയ മരണത്തിന് കീഴടങ്ങി

പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും ഡോക്‌ടർമാർ മരിച്ചെന്ന് വിധിയെഴുതുകയും ചെയ്‌ത റിട്ട. നഴ്‌സ് ബെല്ല മൊണ്ടോയ എന്ന 76-കാരിയാണ് അസാധാരണമാംവിധം മണിക്കൂറുകൾക്കുള്ളിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

By Trainee Reporter, Malabar News
bella mondoya
Ajwa Travels

ഡോക്‌ടർമാർ മരിച്ചെന്ന് വിധിയെഴുതിയ 76-കാരി, ശവപ്പെട്ടിയിൽ നിന്ന് ഉയർത്തെഴുന്നേറ്റ അസാധാരണ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിൽ നിന്ന് പുറത്തുവന്നിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും ഡോക്‌ടർമാർ മരിച്ചെന്ന് വിധിയെഴുതുകയും ചെയ്‌ത റിട്ട. നഴ്‌സ് ബെല്ല മൊണ്ടോയ എന്ന 76-കാരിയാണ് അസാധാരണമാംവിധം മണിക്കൂറുകൾക്കുള്ളിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

വാർത്ത ഏറെ കോളിളക്കം സൃഷ്‌ടിക്കുകയും അന്താരാഷ്‌ട്ര ശ്രദ്ധനേടുകയും ചെയ്‌തിരുന്നു. എന്നാൽ, ഒടുവിലിതാ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ് ബെല്ല മൊണ്ടോയ. ജീവിതത്തിലേക്ക് തിരിച്ചുവന്ന ബെല്ല, ഇന്റൻസീവ് കെയർ യൂണിറ്റിൽ കിടന്നെങ്കിലും യഥാർഥത്തിൽ മരിച്ചതായി സർക്കാർ ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ ജൂൺ ഒമ്പതാം തീയതിയാണ് ബെല്ലക്ക് പക്ഷാഘാതമുണ്ടാകുന്നത്. ഇതേ തുടർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇവരുടെ ഹൃദയമിടിപ്പ് നിലച്ചതായി ഡോക്‌ടർമാർക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലും ബെല്ല ശ്വാസോച്വാസം  ചെയ്യുന്നതായി കണ്ടെത്താൻ ഡോക്‌ടർമാർക്ക് കഴിഞ്ഞില്ല. ഇതേ തുടർന്ന് ബെല്ല മൊണ്ടോയ മരിച്ചതായി ഡോക്‌ടർമാർ വിധിയെഴുതി. തുടർന്ന്, ബെല്ലയുടെ മൃതദേഹം അടക്കുന്നതിനായി ബബഹോയ സെമിത്തേരിയിൽ എത്തിച്ചു.

ബെല്ലയെ ശവപ്പെട്ടിയിലാക്കി. ഇതിനകം ഏതാണ്ട് അഞ്ചു മണിക്കൂർ കഴിഞ്ഞിരുന്നു. ഈ സമയം ശവപ്പെട്ടിയിൽ നിന്നും പുറം പാളിയിൽ തട്ടുന്ന ശബ്‌ദങ്ങൾ കേൾക്കുന്നതായി കൂടെയുണ്ടായിരുന്നവർക്ക് സംശയം തോന്നി. പിന്നാലെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് പലകക്ക് തട്ടുന്ന ശബ്‌ദവും വ്യക്‌തമായി പുറത്തേക്ക് വന്നു. തുടർന്ന് ശവപ്പെട്ടിയുടെ പാളികൾ പൊളിച്ചു നീക്കി. ബെല്ല ശവപ്പെട്ടിക്കുള്ളിൽ നിന്ന് കൈകാലുകൾ ഇളക്കി.

വാർത്ത ഇതിനകം കാട്ടുതീ പോലെ പടർന്നു. സർക്കാർ വിഷയത്തിൽ ഇടപെട്ടു. മരണം സ്‌ഥിരീകരിച്ച ഡോക്‌ടർമാരോട് വിശദീകരണം തേടി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ആരോഗ്യവകുപ്പ് വാർത്താക്കുറിപ്പിറക്കി. ബെല്ലയെ കൂടുതൽ പരിശോധനക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഒടുവിൽ ഏഴ് ദിവസങ്ങൾക്ക് ശേഷം ബെല്ല മരണത്തിന് കീഴടങ്ങുകയായിരുന്നു. 16ന് ആണ് ബെല്ലയുടെ യഥാർഥ മരണം സ്‌ഥിരീകരിച്ചത്‌. ഉയർത്തെഴുന്നേറ്റ അതേ സെമിത്തേരിയിൽ തന്നെ ശവസംസ്‌കാരവും നടത്തി.

Most Read: ആതുരസേവന രംഗത്തേക്ക് കുടുംബശ്രീ അംഗങ്ങൾ; അവയവ ദാനത്തിന് സമ്മതപത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE