പീച്ചി ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

By Trainee Reporter, Malabar News
The body of the missing student was found in Peachy Dam
Rep. Image
Ajwa Travels

തൃശൂർ: പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് കോളേജിലെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് വിദ്യാർഥിയായ യഹിയയെ പീച്ചി ഡാമിലെ വൃഷ്‌ടി പ്രദേശങ്ങളിൽ കാണാതായത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് സ്‌കൂബ ടീം ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താനൂർ സ്വദേശിയാണ് യഹിയ.

എറണാകുളം മഹാരാജാസ് കോളേജിലെ എംഎസ്‌സി ബോട്ടണി വിദ്യാർഥിയായ യഹിയ, പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ യഹിയ മുങ്ങിപ്പോവുകയായിരുന്നു. മന്ത്രി കെ രാജൻ ഉൾപ്പടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി സ്‌ഥലത്ത്‌ എത്തിയിരുന്നു. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മഹാരാജാസ് കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി കൂടിയാണ് മുഹമ്മദ് യഹിയ.

Most Read| എയർ ഇന്ത്യ എക്‌സ്‌പ്രസ്; സമരം ചെയ്‌ത ജീവനക്കാരെ പിരിച്ചുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE