കൊച്ചിയിലും ഇടുക്കിയിലും ശക്‌തമായ മഴ; ഇലക്‌ട്രിക്‌ കേബിളുകൾ പൊട്ടി- ട്രെയിൻ ഗതാഗതം താറുമാറായി

By Trainee Reporter, Malabar News
heavy rain idukki
Rep. Image
Ajwa Travels

തൊടുപുഴ: എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും ശക്‌തമായ മഴ. കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്‌ട്രിക്‌ കേബിളുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ജനശതാബ്‌ദി എക്‌സ്‌പ്രസ് രണ്ടര മണിക്കൂറായി ഇടപ്പള്ളിക്ക് സമീപം പിടിച്ചിട്ടിരിക്കുകയാണ്. വൈകിട്ട് 7.03ന് എറണാകുളം നോർത്തിൽ നിന്ന് യാത്ര തിരിച്ച് 7.13ന് യാത്ര തടസപ്പെട്ടു.

തിരുവനന്തപുരം നിസാമുദ്ദീൻ എക്‌സ്‌പ്രസ് രണ്ടരമണിക്കൂറായി കളമശേരിയിൽ പിടിച്ചിട്ടിരിക്കുകയാണ്. ചെന്നൈ മെയിൽ അരമണിക്കൂറിലേറെയായി എറണാകുളം നോർത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. 7.40ന് പുറപ്പെടേണ്ട എറണാകുളം- ഗുരുവായൂർ പാസഞ്ചർ ഇതുവരെ പുറപ്പെട്ടിട്ടില്ല. 8.55ന് എറണാകുളം ടൗൺ സ്‌റ്റേഷനിൽ എത്തേണ്ടിയിരുന്ന യശ്വന്ത്പൂർ ഗരീബരഥ്‌ ഒരു മണിക്കൂറോളം വൈകിയോടുകയാണ്.

7.49നാണ് എറണാകുളം-ഗുരുവായൂർ പാസഞ്ചർ പുറപ്പെടേണ്ടത് എങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. ട്രെയിൻ എറണാകുളം നോർത്ത് സ്‌റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. വൈകിട്ട് ആറരയോടെ പെയ്‌ത മഴയിലും കനത്ത കാറ്റിലും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും ട്രാക്കുകൾക്ക് സമീപത്തെ വൈദ്യുത ലൈനുകളിലേക്ക് വീണതാണ് ഇവ പൊട്ടാൻ കാരണം.

ശക്‌തമായ കാറ്റിലും മഴയിലും വൈക്കപ്രയാറിലും കിഴക്കേനടയിലും മരങ്ങൾ വീണു. വൈക്കത്ത് പലയിടത്തും വൈദ്യുതി പോസ്‌റ്റുകളെ ഒടിഞ്ഞു. നഗരപ്രദേശത്ത് ഉൾപ്പടെ വൈദ്യുതി നിലച്ചു. തൊടുപുഴയിൽ കനത്ത മഴയിലും ശക്‌തമായ കാറ്റിലും മരം വീണ് വീട് തകർന്നു. മലയോര മേഖലയിലും ഇടപെട്ട് മഴ പെയ്യുന്നുണ്ട്. കൊച്ചിയിൽ പലയിടത്തും ഗതാഗതതടസം അനുഭവപ്പെട്ടു.

Most Read| എസ്എസ്എൽസി പരീക്ഷാ രീതിയിൽ മാറ്റം വരുന്നു; ഓൾ പാസ് സംവിധാനം നിർത്തിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE