ഐസിയു പീഡനക്കേസ്; പുനരന്വേഷണത്തിന് തുടക്കം- അതിജീവിതയുടെ മൊഴിയെടുക്കും

By Trainee Reporter, Malabar News
Neonatal Department Will Start In Kozhikode Medical College
Ajwa Travels

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്‌റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കമായി. പരാതി അന്വേഷിക്കുന്ന ആന്റി നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഇന്ന് അതിജീവിതയുടെ മൊഴിയെടുക്കും. അതിജീവിതയെ ആദ്യം പരിശോധിച്ചതും മൊഴി രേഖപ്പെടുത്തിയതും ഡോ. പ്രീതിയായിരുന്നു.

താൻ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്‌റ്റ് ഡോ. കെവി പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാൻ ഡോക്‌ടർ കൂട്ടുനിന്നുവെന്നുമാണ് അതിജീവിതയുടെ പരാതി. ഇക്കാര്യത്തിൽ ആദ്യം അന്വേഷണം നടത്തിയ മെഡിക്കൽ കോളേജ് അസി. കമ്മീഷണർ അതിജീവിതയുടെ ആരോപണങ്ങൾ തള്ളിയ റിപ്പോർട്ടാണ് സമർപ്പിച്ചത്.

ഇതിൻമേൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖലാ റേഞ്ച് ഐജിക്ക് സമർപ്പിച്ച പരാതിയിലാണ് പുതിയ ഉദ്യോഗസ്‌ഥന് പുനരന്വേഷണ ചുമതല നൽകിയത്. ഉച്ചക്ക് രണ്ടുമണിക്ക് അതിജീവിതയുടെ മൊഴിയെടുക്കും. നാർക്കോട്ടിക് സെൽ എസിപി ജേക്കബ് ടിപി അന്വേഷിച്ച്, ഒരാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.

കുറച്ച് ദിവസം മുമ്പാണ് അതിജീവിത സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ നടത്തിവരുന്ന സമരം അവസാനിപ്പിച്ചത്. ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാമെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതിനെ തുടർന്നാണ് 13 ദിവസമായി നടത്തിവരുന്ന സമരം ഇവർ അവസാനിപ്പിച്ചത്.

Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE