ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്നും ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

By Trainee Reporter, Malabar News
temperature rising kerala
Representational Image
Ajwa Travels

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്‌ഥാ വിഭാഗം. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്നും ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി.

തിരുവനന്തപുരത്ത് ഇന്ന് 37 ഡിഗ്രി സെൽഷ്യസാണ് ചൂട്. ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽ 38 ഡിഗ്രി, കോഴിക്കോട് 37 ഡിഗ്രി എന്നിങ്ങനെയാണ്. എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോട്ടയം ജില്ലകളിലും 37 ഡിഗ്രി എന്നിങ്ങനെയാണ്. എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോട്ടയം ജില്ലകളിലും 37 ഡിഗ്രി തുടരും. ഇന്നലെ പുനലൂരിലാണ് (40 ഡിഗ്രി സെൽഷ്യസ്) സംസ്‌ഥാനത്ത്‌ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.

അതേസമയം, സംസ്‌ഥാനത്ത്‌ വരും ദിവസങ്ങളിലും വേനൽമഴ ശക്‌തമാകാൻ സാധ്യതയുണ്ട്. നാളെയും ശനിയാഴ്‌ചയും കൂടുതൽ പ്രദേശത്ത് മഴ ലഭിക്കും. മലയോര മേഖലയിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ട്. ശനിയാഴ്‌ച തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.

Most Read| എയർ ഇന്ത്യ എക്‌സ്‌പ്രസ്; സമരം ചെയ്‌ത ജീവനക്കാരെ പിരിച്ചുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE