‘കടല്‍ കുതിര’ തുടങ്ങി

By Staff Reporter, Malabar News
entertainment image_malabar news
Ajwa Travels

സെന്നന്‍ പള്ളാശ്ശേരി സംവിധാനം ചെയ്യുന്ന ‘കടല്‍ കുതിര’ സിനിമയുടെ ചിത്രീകരണം വര്‍ക്കലയില്‍ തുടങ്ങി. കിരണ്‍ രാജ്, നിമിഷ നമ്പ്യാര്‍, രമ്യ കിഷോര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം വര്‍ക്കല പാപനാശം മണ്ഡപത്തില്‍ വച്ച് വി ജോയ് എംഎല്‍എ നിര്‍വ്വഹിച്ചു.

സെന്നന്‍ സിനിമ സ്‌റ്റുഡിയോ, ബോസ് കുമാര്‍ കിഴക്കാത്തില്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശിവകുമാര്‍ ആര്‍ട്ട് ആന്റ് ഷൂട്ട് ഛായാഗ്രഹണവും അഖില്‍ ഏലിയാസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സംവിധായകന്‍ സെന്നന്‍ പള്ളാശ്ശേരിയുടെ വരികള്‍ക്ക് ജെ.ആര്‍. കൃഷ്‌ണനാണ് സംഗീതം നല്‍കുന്നത്.

ശിവജി ഗുരുവായൂര്‍, സ്‌ഫടികം ജോര്‍ജ്, കോട്ടയം പ്രദീപ്, ജയകുമാര്‍, ജയകുമാര്‍ നവൈക്കുളം, ബോസ് കിഴക്കാത്തില്‍, ആരോമല്‍, സീമ ജി നായര്‍, കുളപ്പുള്ളി ലീല തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍:

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രമോദ് ദേവനന്ദ, കല: മഹേഷ് മോഹന്‍, സ്‌റ്റില്‍സ്: അജേഷ് ആവണി, ആക്ഷന്‍: ബ്രൂസ് ലി രാജേഷ്, പ്രൊഡക്ഷന്‍ ചീഫ്: നവീന്‍ എസ്, വാര്‍ത്ത പ്രചരണം: എഎസ് ദിനേശ്.

Read Also: ബാഴ്‌സ പ്രസിഡണ്ട് ജോസഫ് ബര്‍തോമ്യു രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE