ബാഴ്‌സ പ്രസിഡണ്ട് ജോസഫ് ബര്‍തോമ്യു രാജിവെച്ചു

By Staff Reporter, Malabar News
MALABARNEWS-BARTOMEU
Joseph Maria Bartomeu
Ajwa Travels

ബാഴ്‌സലോണ: നിരന്തരം വിവാദങ്ങള്‍ സൃഷ്‌ടിക്കുകയും ഇതിഹാസ താരം മെസിയുടെ ക്‌ളബ്ബുമായുള്ള അകല്‍ച്ചക്ക് കാരണമാവുകയും ചെയ്‌ത ബാഴ്‌സലോണ ക്ലബ്ബ് പ്രസിഡണ്ട് ജോസഫ് മരിയ ബെര്‍തോമ്യു രാജിവെച്ചു.

ഇന്നലെ വൈകീട്ട് ചേര്‍ന്ന യോഗത്തിന് ശേഷമാണ് ബര്‍തോമ്യുവും നിലവിലെ ഭരണ സമിതിയും രാജിവെക്കാനുള്ള തീരുമാനം എടുത്തത്. നവംബര്‍ ആദ്യവാരം ഭരണസമിതിക്ക് എതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിന് ഇടയിലാണ് രാജിപ്രഖ്യാപനം.

കഴിഞ്ഞ ആറ് വര്‍ഷമായി ചുമതലയില്‍ ഉണ്ടായിരുന്ന ബര്‍തോമ്യു കുറച്ചു നാളുകളായി ആരോപണത്തിന്റെ നിഴലില്‍ ആയിരുന്നു. ബര്‍ത്തോമ്യുവിനെ ചുമതലയില്‍ നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് ഇരുപതിനായിരത്തോളം ആരാധകര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചിരുന്നു. സൂപ്പര്‍ താരം മെസിയുമായി തെറ്റിപ്പിരിഞ്ഞതും നടപടികള്‍ വേഗത്തിലാക്കി.

ഏപ്രിലില്‍ ഭരണ സമിതിയിലെ ആറ് അംഗങ്ങള്‍ പ്രസിഡണ്ടിന്റെ നിലപാടുകളില്‍ അതൃപ്‌തി അറിയിച്ച് രാജിവെച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ടീം അമ്പേ പരാജയപ്പെട്ടതും ചാംപ്യന്‍സ് ലീഗില്‍ ബയേണിനോട് ഏറ്റ ഞെട്ടിക്കുന്ന തോല്‍വിയും ബര്‍തോമ്യുവിന് വിനയായി.

Read Also: ‘ശക്‌തിമാന്‍’ സാഹ ഷോ; ഡെല്‍ഹിക്കെതിരെ ഹൈദരാബാദിന് 88 റണ്‍സ് ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE