ബാഴ്‌സലോണയെ രക്ഷിക്കാൻ സാവി അവതരിക്കും; പ്രഖ്യാപനം ഉടൻ

By Staff Reporter, Malabar News
xavi-hernandez-as-barcelona-coach
സാവി ഹെര്‍ണാണ്ടസ്
Ajwa Travels

ദോഹ: മുന്‍ താരം സാവി ഹെര്‍ണാണ്ടസ് ബാഴ്‌സലോണയുടെ പുതിയ പരിശീലകനാകും. ലാ ലിഗയില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്ളബ് പുറത്താക്കിയ റൊണാള്‍ഡ് കൂമാന് പകരമാണ് ബാഴ്‌സയുടെ മുന്‍ മിഡ്‌ഫീല്‍ഡ് ജനറലായ സാവി ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുന്നത്.

നിലവില്‍ ഖത്തര്‍ ക്ളബായ അല്‍ സാദിന്റെ പരിശീലകനാണ് സാവി. ബാഴ്‌സയിലേക്ക് പോവാന്‍ അല്‍ സാദ് സമ്മതം അറിയിച്ചതോടെയാണ് സാവി തിരിച്ചെത്തുമെന്ന് ഉറപ്പായത്. വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

കരാര്‍ പ്രകാരമുള്ള റിലീസ് തുക നല്‍കിയാണ് സാവി അല്‍ സാദ് വിടുന്നത്. ഭാവിയില്‍ ബാഴ്‌സയുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്നും അല്‍ സാദിന്റെ അവിഭാജ്യഘടകമായ സാവിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും ഖത്തർ ക്ളബ് ട്വീറ്റ് ചെയ്‌തു.

കൂമാനെ പുറത്താക്കിയതിന് പിന്നാലെ ടീമിന്റെ ചുമതല ഏറ്റെടുക്കാനുള്ള സന്നദ്ധത സാവി അറിയിച്ചിരുന്നു. ക്ളബ് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സഹായിക്കേണ്ടത് തന്റെ കടമയാണെന്നും സാവി വ്യക്‌തമാക്കിയിരുന്നു.

Read Also: ദീപാവലി ഉൽസവ സീസൺ; നടന്നത് 1.23 ലക്ഷം കോടിയുടെ കച്ചവടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE