ഇടുക്കി: ചിന്നക്കനാലില്‍ ഓഫ് റോഡ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ക്യാംപിങ് സൈറ്റില്‍ നിന്നും കൊളുക്കുമലയിലേക്ക് സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
150 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് നിയന്ത്രണം വിട്ട് പതിച്ചത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്. മറ്റൊരു ഡ്രൈവറുടെ പേരില്‍ വാങ്ങിയ പാസുമായാണ് ഇയാള്‍ സഞ്ചാരികളുമായി പോയത്.
ഡ്രൈവര്‍ ഉള്‍പ്പടെ ഏഴ് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവർ തേനി മെഡിക്കല്‍ കോളജിൽ ചികിൽസയിലാണ്.
Most Read: കാസര്‍ഗോഡ് സാല്‍മൊണല്ല, ഷിഗല്ല സാന്നിധ്യം; നടപടിയെന്ന് മന്ത്രി






































