കോട്ടയം: ജില്ലയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് കാൽവഴുതി വീണ് മുങ്ങിമരിച്ചു. താഴത്തങ്ങാടി അറുപറയിലാണ് അപകടം നടന്നത്. താഴത്തങ്ങാടി അറുപറയിൽ പ്രവർത്തിക്കുന്ന അൽ അമീൻ എന്ന ഫർണിച്ചർ സ്‌ഥാപനത്തിലെ ജീവനക്കാരൻ കളിയിക്കാവിള സ്വദേശിയായ അജി(45) ആണ് മരിച്ചത്.
അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബാ ഡൈവിങ് സംഘം എത്തിയാണ് വെള്ളത്തിൽ വീണ് കാണാതായ അജിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Read also: മലപ്പുറത്തെ ഭക്ഷ്യവിഷബാധ; വ്യാപാരികളുമായി നാളെ യോഗം ചേരുമെന്ന് ഡിഎംഒ







































