ന്യൂഡെല്‍ഹി: വാട്സ്ആപ് അപ്ളിക്കേഷന്റെ 30 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി കമ്പനിയുടെ വെളിപ്പെടുത്തൽ. ഓൺലൈൻ ദുരൂപയോഗം ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്പനി നടപടി സ്വീകരിച്ചത്. ഇന്ത്യയിൽ ഉൾപ്പടെ ലോകത്തുടനീളം ഇത്തരത്തിൽ ദുരൂപയോഗം നടത്തിയ ദശലക്ഷകണക്കിന് അക്കൗണ്ടുകളും നിരോധിച്ചതായി കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.
ഓൺലൈൻ ദുരൂപയോഗങ്ങൾ തടയുന്നതിനും ഉപയോക്താക്കളെ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് പുതിയ നടപടിയെന്ന് കമ്പനി അറിയിച്ചു. ജൂൺ 16 മുതൽ ജൂലൈ 31 വരെ കമ്പനി നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് 30 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചത്.
കൂടാതെ, വാട്സ്ആപ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച അക്കൗണ്ടുകൾ, വാട്സ്ആപിന്റെ പരാതി നൽകാനുള്ള ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിച്ച റിപ്പോർട്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിലും കൂടിയാണ് കമ്പനി തീരുമാനം എടുത്തത്.
Read Also: പ്രശാന്ത് കിഷോറിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; ഇടഞ്ഞ് നേതാക്കൾ







































