ആലത്തൂർ: ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി 3 പേർ കൂടി മാരകായുധങ്ങളുമായി പിടിയിലായി. ആലത്തൂർ ഡിവൈഎസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ക്രിമിനൽ സംഘത്തെ പിടികൂടിയത്. കാവശേരി വാവുള്ളിയാപുരം ആഷിഖ് (22), തോണിപ്പാടം അജുസ്റുദ്ദിൻ (18), തെക്കേപ്പാടം ഹരിദാസ് (21), കാരേക്കാട് പ്രജിത്ത് (23) എന്നിവരാണ് പൊലീസ് സംഘത്തിന്റെ പിടിയിലായത്.
ഇവരിൽ നിന്നും 500 രൂപയുടെ 13 കള്ളനോട്ടുകളും, കഞ്ചാവ്, എയർ പിസ്‌റ്റൾ, വടിവാൾ, കത്തികൾ എന്നിവയും പിടിച്ചെടുത്തു. ഇവർക്കെതിരെ 3 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളനോട്ട് സംഘങ്ങളിൽ നിന്നാണ് നോട്ടുകൾ ലഭിച്ചതെന്ന് പ്രതികൾ പറഞ്ഞതായി പോലീസ് അറിയിച്ചു. പാലക്കാട് ജില്ലയിലെ വിവിധ പെട്രോൾ പമ്പുകളിലും ബാറുകളിലും മാർക്കറ്റുകളിലും വ്യാജനോട്ടുകൾ ചെലവഴിച്ചെന്നാണ് ലഭിക്കുന്ന വിവരം.
ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് നിയോഗിച്ച പ്രത്യേക പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോവിഡ് പരിശോധനക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം നാലുപേരെ ഓപ്പറേഷനിൽ പിടികൂടിയിരുന്നു.
Read also: കോടിയേരി സംസ്‌ഥാന സെക്രട്ടറി പദം ഒഴിഞ്ഞത് ചികില്‍സാ കാരണങ്ങളാല്‍; എം വി ഗോവിന്ദന്‍ മാസ്‌റ്റര്‍