തിരുവനന്തപുരം: എറണാകുളത്ത് സത്രീധന പീഡനത്തെ തുടര്‍ന്നുള്ള നവവധുവിന്റെ ആത്‌മഹത്യയിൽ പ്രതികരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ആത്‌മഹത്യ ചെയ്‌ത മോഫിയ പര്‍വിനോട് ആലുവ സിഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിരുന്നു. പരാതിയില്‍ മാനസിക പീഡനം ഉണ്ടായതായി വ്യക്‌തമാക്കിയിട്ടുണ്ട്. റൂറല്‍ എസ്‌പിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെയാണ് കമ്മീഷന് പരാതി നല്‍കിയതെന്നും സതീദേവി കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ വീഴ്‌ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടിയെടുത്തു. ആരോപണ വിധേയനായ സിഐയെ സ്‌റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി. ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ ഭർത്താവിനെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവീൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.
Read also: തെറ്റുകാരെ എന്തിന് സംരക്ഷിക്കുന്നു; മുഖ്യമന്ത്രിയോട് വിഡി സതീശൻ