പാലക്കാട്: ജില്ലയില്‍ വീണ്ടും കോവിഡ് മരണം. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് ചളവറയില്‍ തൂമ്പായില്‍ കുഞ്ഞാലന്‍ (74) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
Palakkad News: ശക്തമായ മഴയും മണ്ണിടിച്ചിലും; അട്ടപ്പാടി ഭീതിയില്‍
രോഗബാധ സ്ഥിരീകരിച്ച് വയനാട്ടില്‍ ചികിത്സയിലായിരുന്ന നിലമ്പൂര്‍ സ്വദേശിനിയും ഇന്ന് മരിച്ചു. കാട്ടിക്കുളം കോട്ടയില്‍ ലീലാമ്മ എന്ന് വിളിപ്പേരുള്ള ത്രേസ്യ (51) ആണ് മരിച്ചത്. ഇവര്‍ക്ക് ക്യാന്‍സറും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. ഈ മാസം 10 ന് സഹോദരന്റെ വീട്ടില്‍ വെച്ചാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്







































