ശക്തമായ മഴയും മണ്ണിടിച്ചിലും; അട്ടപ്പാടി ഭീതിയില്‍

By News Desk, Malabar News
MalabarNews_attappadi_churam
Representation Image
Ajwa Travels

പാലക്കാട്: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ അട്ടപ്പാടിക്കാരെ ഭീതിയിലാക്കുന്നു. കനത്ത മഴയില്‍ അട്ടപ്പാടി ചുരം പാതയില്‍ ഇന്നലെ മണ്ണിടിച്ചിലും തുടങ്ങി. ചുരത്തില്‍ ഉണ്ടാകുന്ന മണ്ണിടിച്ചില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്നതിനും അതുവഴി അട്ടപ്പാടി ഒറ്റപ്പെടുന്നതിന് കാരണമാവുകയും ചെയ്യും.

കഴിഞ്ഞ രണ്ട് വര്‍ഷവും ചുരത്തിലെ മണ്ണിടിച്ചില്‍ ഗതാഗത തടസ്സം ഉണ്ടാക്കിയിരുന്നു. അന്ന് കോയമ്പത്തൂര്‍ വഴി ആണ് അട്ടപ്പാടി നിവാസികള്‍ പാലക്കാടും മണ്ണാര്‍ക്കാടും എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട് അതിര്‍ത്തിയായ ആനക്കട്ടി വഴിയുള്ള സഞ്ചാരത്തിന് നിയന്ത്രണമുണ്ട്. അതിനാല്‍ മഴ ഇനിയും ശക്തമായാല്‍ വലിയ തോതില്‍ മണ്ണിടിഞ്ഞ് ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും അട്ടപ്പാടിക്കാര്‍ ഒറ്റപ്പെടുകയും ചെയ്യും.

കഴിഞ്ഞ രണ്ട് പ്രളയത്തിലും ചുരം റോഡിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. 84 കോടി രൂപ ചുരം റോഡ് ഉള്‍പ്പെടുന്ന നെല്ലിപ്പുഴ- ചിന്നതടാകം പാതക്കായി ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. സമാനരീതിയില്‍ തകര്‍ന്ന വയനാട് ചുരം പുനര്‍നിര്‍മിച്ചെങ്കിലും അട്ടപ്പാടി ചുരം റോഡ് ഇപ്പോഴും അപകട ഭീഷണിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE