പാലക്കാട്: സർക്കാർ സ്‌കൂൾ അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തച്ചനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്‌കൂളിലെ അധ്യാപകനാണ് സലീം. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സലീമിന്റെ മകൻ 12 വർഷമായി കിടപ്പുരോഗിയാണ്. ഇതിൽ മാനസിക പ്രയാസം ഉണ്ടായിരുന്നെന്നാണ് പ്രദേശവാസികളും ബന്ധുക്കളും പറയുന്നത്. ഇതാകാം മരണ കാരണമെന്നും പോലീസ് പറഞ്ഞു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി