പേര്‍ളി മാണി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ലുഡോ’യുടെ ട്രെയ്‌ലര്‍ പുറത്ത്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേര്‍ളിക്ക് പുറമെ അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി, രാജ്‌കുമാർ റാവു, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്നു.
2017ല്‍ പുറത്തിറങ്ങിയ ജഗ്ഗാ ജാസൂസിന് ശേഷം അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ആകാംക്ഷ പകരുന്ന ട്രെയ്‌ലര്‍ യൂട്യൂബില്‍ ശ്രദ്ധേയമാകുകയാണ്.
നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ‘ലുഡോ’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ചിത്രം നവംബറില്‍ റിലീസ് ചെയ്യും.
Read also: അച്ഛന്റെ വഴിയേ മകനും; സംവിധായക അരങ്ങേറ്റത്തിന് ഒരുങ്ങി ഐവി ശശിയുടെ മകന്‍