അച്ഛന്റെ വഴിയേ മകനും; സംവിധായക അരങ്ങേറ്റത്തിന് ഒരുങ്ങി ഐവി ശശിയുടെ മകന്‍

By Staff Reporter, Malabar News
entertainment image_malabar news
'Ninnila Ninnila' Movie Poster
Ajwa Travels

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമാ സംവിധായകനാണ് ഐ വി ശശി. മലയാള സിനിമയുടെ അന്നോളമുള്ള സമവാക്യങ്ങളെയെല്ലാം പൊളിച്ചെഴുതിയ ഐവി ശശിയുടെ മകനും ഇപ്പോഴിതാ സംവിധായക കുപ്പായം അണിയുകയാണ്. ഐവി ശശിയുടേയും നടി സീമയുടേയും മകന്‍ അനി ശശിയാണ് തെലുങ്ക് ചിത്രത്തിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

‘നിന്നിലാ നിന്നിലാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയിനറായ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും അനി ശശി തന്നെയാണ്. ബിവിഎസ്എന്‍ പ്രസാദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അശോക് സെല്‍വന്‍, നിത്യ മേനോന്‍, റിതു വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ നാസര്‍, സത്യ തുടങ്ങി ഒട്ടേറെ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്.

ദിവാകര്‍ മണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ‘പ്രേമം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാകേഷ് മുരുകേശനാണ് സംഗീതമൊരുക്കുന്നത്.

പ്രിയദര്‍ശന്റെ സഹ സംവിധായകനായാണ് അനി ശശി സിനിമാ ലോകത്തേക്ക് കടന്നുവന്നത്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ ചിത്രമായ ‘മരക്കാറി’ന്റെ സഹ തിരക്കഥാകൃത്ത് കൂടിയാണ് അനി ശശി.

Read Also: യുപിയില്‍ ക്രമസമാധാനം തകര്‍ന്നു, രാഷ്‌ട്രപതി ഭരണം വേണം; എസ്. ‌പി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE