പ്രഭാസും സെയ്ഫ് അലി ഖാനും മുഖ്യവേഷങ്ങളിലെത്തുന്ന ‘ആദിപുരുഷ്’ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2022 ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുക. പ്രഭാസാണ് ചിത്രത്തിന്റെ പോസ്റ്റർ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ‘തിൻമക്കെതിരെ നൻമയുടെ വിജയാഘോഷം’ എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിൽ നൽകിയിരിക്കുന്നത്.
View this post on Instagram
പ്രഭാസ് നായകവേഷമായ ആദിപുരുഷ് കൈകാര്യം ചെയ്യുമ്പോൾ വില്ലൻ വേഷമാണ് ചിത്രത്തിൽ സെയ്ഫ് ചെയ്യുന്നത്. ത്രീഡി ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുക്കുന്നത്. പ്രഭാസിനൊപ്പമുള്ള ഓം റൗട്ടിന്റെ ആദ്യ ചിത്രമാണിത്.
നേരത്തെ ചിത്രത്തിൽ സെയ്ഫ് ചെയ്യുന്ന കഥാപാത്രത്തിന്റെ പോസ്റ്ററും പ്രഭാസ് റിലീസ് ചെയ്തിരുന്നു. ‘7000 വർഷങ്ങൾക്ക് മുൻപ് ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ അസുരൻ ജീവിച്ചിരുന്നു’വെന്ന അടികുറിപ്പോടെയാണ് പ്രഭാസ് പോസ്റ്റർ പങ്കുവെച്ചത്. ലങ്കേഷ് എന്ന കഥാപാത്രമായാണ് സെയ്ഫ് സിനിമയിൽ എത്തുന്നത്.
Read also: പൊളിറ്റിക്കല്‍ ത്രില്ലറുമായി ചിമ്പു; ‘മാനാട്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 21ന്