പൊളിറ്റിക്കല്‍ ത്രില്ലറുമായി ചിമ്പു; ‘മാനാട്’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ 21ന്

By Staff Reporter, Malabar News
entertainment image_malabar news
Silambarasan
Ajwa Travels

പ്രശസ്‌ത സംവിധായകന്‍ വെങ്കിട്ട പ്രഭു സിലമ്പരസനെ(ചിമ്പു) നായകനാക്കി അണിയിച്ചൊരുക്കുന്ന ‘മാനാടി’ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ നവംബര്‍ 21ന് പുറത്തിറങ്ങും. ചിമ്പു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 21ന് രാവിലെ 10.44ന് പോസ്‌റ്റര്‍ റിലീസ് ചെയ്യുമെന്നാണ് ചിമ്പുവിന്റെ ട്വീ‌റ്റ്.

സിനിമയുമായി ബന്ധപ്പെട്ട ഒരു ചിത്രവും ചിമ്പു ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു കലാപം നടന്ന പ്രതീതിയാണ് ഈ ചിത്രം നല്‍കുന്നത്. സിനിമ കലാപവുമായി ബന്ധപ്പെട്ട കഥയാകാം പറയുന്നതെന്ന സൂചനയും ഇതില്‍ നിന്നും ലഭിക്കുന്നുണ്ട്.

വെങ്കിട്ട പ്രഭു തന്നെയാണ് ഈ പൊളിറ്റിക്കല്‍ ത്രില്ലറിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. റിച്ചാര്‍ഡ് എം നാഥ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് പ്രവീണ്‍ കെ എല്‍ ആണ് ചെയ്യുന്നത്. 125 കോടി ബജറ്റില്‍ ഒരുങ്ങുന്ന ഈ തമിഴ് ചിത്രം നിര്‍മ്മിക്കുന്നത് വി ഹൗസ് പ്രൊഡക്ഷനാണ്. സ്‌റ്റുഡിയോ ഗ്രീനാണ് വിതരണം.

Read Also: മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് തന്റെ ശബ്‌ദ സന്ദേശം തന്നെ; സ്വപ്‌ന സുരേഷ്

യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശനാണ് സിലമ്പരസന്റെ നായികയായി എത്തുന്നത്. എസ് ജെ സൂര്യ, ഭരതിരാജ, എസ് എ ചന്ദ്രശേഖര്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

സുശീന്തിരന്‍ സംവിധാനം ചെയ്യുന്ന ‘ഈശ്വരന്‍’ ആണ് ചിത്രീകരണം നടക്കുന്ന ചിമ്പുവിന്റെ മറ്റൊരു ചിത്രം. നിധി അഗര്‍വ്വാള്‍, ബാലാ ശരവണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ഉണ്ട്.

Read Also: സ്വവര്‍ഗ വിവാഹം; കേന്ദ്ര സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞ് ഡെല്‍ഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE