കൊച്ചി ആസ്‌ഥാനമായി ആരംഭിച്ച പുതിയ ചലച്ചിത്ര നിർമാണ കമ്പനിയായ ‘ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സ്‘ (Beyond Cinema Creatives) അതിന്റെ ഹെഡ് ഓഫീസ് ഉൽഘാടനം ചെയ്‌തു. മലയാളം ഉൾപ്പടെയുള്ള സൗത്ത് ഇന്ത്യൻ ഭാഷകളിൽ പിആർഒ ആയി മേൽവിലാസം സൃഷ്‌ടിച്ച പി ശിവപ്രസാദ് നേതൃത്വം കൊടുക്കുന്ന കമ്പനി കൊച്ചിയിലെ കളമശേരിയിലാണ് ഹെഡ് ഓഫീസ് തുറന്നത്.
നിർമാതാക്കളായ ലിസ്‌റ്റിൻ സ്‌റ്റീഫൻ, ഔസേപ്പച്ചൻ വാളക്കുഴി, സെബാസ്‌റ്റ്യൻ (ടൈം ആഡ്‌സ്), സംവിധായകരായ സജിൻ ലാൽ, കെ ഷമീർ, പ്രൊഡക്ഷൻ കൺട്രോളർമാരായ ശ്യാം തൃപ്പൂണിത്തുറ, വിനോദ് പറവൂർ തുടങ്ങിയവര്‍ ഓഫീസ് ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.
‘റോമ:6′ എന്ന ചിത്രമാണ് കമ്പനി ആദ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ചിത്രം ജൂണിൽതന്നെ തിയേറ്ററിൽ എത്തിക്കാനാണ് ‘ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സ്‘ ലക്ഷ്യമിടുന്നത്. ‘മെച്ചപ്പെട്ട സിനിമകൾ, കൃത്യമായ ബഡ്‌ജറ്റിൽ പുറത്തെത്തിച്ച് ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ നിർമാണ മേഖലയിൽ വ്യക്‌തിമുദ്ര പതിപ്പിക്കാനാണ് കമ്പനി ശ്രമിക്കുക. ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യൻ നിർമാണ ബ്രാൻഡായി വളരുക എന്നതും ലക്ഷ്യമാണ്. അതേസമയം സിനിമാ പിആർ മേഖലയിലും ഞങ്ങളുടെ പ്രൊഫഷണൽ സർവീസ് ലഭ്യമാക്കും‘ – പിആർഒയും കമ്പനിയുടെ വർക്കിംഗ് ഡയറക്‌ടറുമായ പി ശിവപ്രസാദ് വ്യക്‌തമാക്കി.

ചലച്ചിത്ര നിർമാണത്തിന് പുറമെ, സിനിമ വിതരണ രംഗത്തും പ്രൊഫഷണൽ പിആർ രംഗത്തും, സിനിമകളുടെ ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തും ഡിസൈനിംഗ്, ഫിനാൻസ് കോ-ഓർഡിനേഷൻ, ലൊക്കേഷൻ മാപ്പിംഗ് & മാനേജ്‌മെന്റ്, ആർട്ടിസ്‌റ്റ് കോ-ഓർഡിനേഷൻ, സിനിമാ കലാലയം തുടങ്ങി വിവിധ രംഗങ്ങളിലും കമ്പനിയുടെ പ്രവർത്തനവും സേവനവും ലഭ്യമാക്കുമെന്നും ശിവപ്രസാദ് വ്യക്‌തമാക്കി.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി നവാഗതനായ ഷിജു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘റോമാ:6′ ആണ് ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സ് (Beyond Cinema Creatives) പ്രഖ്യാപിച്ചിരിക്കുന്ന ഉൽഘാടന ചിത്രം. ജീവിതവും മരണവും മരണാനന്തര ജീവതവും വേറിട്ട ആഖ്യാനശൈലിയിൽ പ്രതിപാതിക്കുന്ന ഫാന്റസി ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പുറമേ ഭാനുമതി പയ്യന്നൂർ, ഉഷ പയ്യന്നൂർ, മദനൻ മാരാർ, പ്രാർഥന പ്രദീപ്, രാഗേഷ് ബാലകൃഷ്‌ണൻ തുടങ്ങിയവരും അഭിനയിക്കുന്നു.

കമ്പനിയുടെ രണ്ടാമത്തെ ചിത്രവും പ്രഖ്യാപന ഘട്ടത്തിലാണ്. മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും പ്രമുഖ തിരക്കഥാകൃത്തും നിർമാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിൽ എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സ്‘ രണ്ടാമത്തെ സിനിമയായി എത്തിക്കുക.
ആക്ഷൻ സൈക്കോ ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധായകൻ കെ ഷമീറാണ്. ‘പ്രൊഡക്ഷൻ നമ്പർ 2′ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായാണ് നിർമിക്കുക.
MOST READ: ബോട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ മൊബൈൽ ആപ്പിന് രൂപം കൊടുക്കാം