പ്രായത്തെ വെല്ലുവിളിച്ച് ‘ഇലീൻ’; 60ആം വയസിൽ ബോഡി ബിൽഡർ

ഹവായിയിൽ നിന്നുള്ള 'ഇലീൻ ബ്ളോക്ക്' ആണ് പ്രായത്തെ വെല്ലുവിളിച്ചു മുന്നേറുന്നത്. 2020 ഫെബ്രുവരിയിൽ തടി കുറക്കാനുള്ള കഠിനാദ്ധ്വാനങ്ങളും പരിശ്രമങ്ങളും ഇലീൻ ചെയ്‌ത്‌ തുടങ്ങി. നിരന്തര പരിശ്രമത്തിലൂടെ രണ്ടര വർഷം കൊണ്ട് ഇലീൻ 29 കിലോ കുറച്ചു. പിന്നാലെ ഒരു കോച്ചിനെ സമീപിച്ചു. ഇതോടെ, ജീവിതത്തിൽ കണ്ട സ്വപ്‌ന സാക്ഷാൽക്കാരത്തിലേക്ക് ഇലീൻ നടന്നു തുടങ്ങി.

By Trainee Reporter, Malabar News
'Eileen' defies age; Body builder in his 60s
ഇലീൻ ബ്‌ളോക്ക്

അറുപത് വയസുള്ള സ്‌ത്രീ എന്ന് കേൾക്കുമ്പോൾ, ദേഹത്തൊക്കെ ചുളിവുകൾ വന്ന്, വാർധക്യ സഹജമായ രോഗങ്ങളാൽ അവശത അനുഭവിച്ച്, വീടുകളിൽ ഒതുങ്ങിക്കൂടുന്ന ഒരു സ്‌ത്രീ സങ്കൽപ്പമാണ് നമ്മുടെ മനസിലേക്ക് പെട്ടെന്ന് കടന്നു വരിക. എന്നാൽ, ഇതിൽ നിന്നൊക്കെ വ്യത്യസ്‌തമായി, രണ്ടര വർഷം കൊണ്ട് ശരീരഭാരം 30 കിലോ കുറച്ച്, ഒരു 60-കാരി ബോഡി ബിൽഡർ ആയ കഥയാണ് ഇന്ന് ഏവരെയും അമ്പരപ്പിക്കുന്നത്.

ഹവായിയിൽ നിന്നുള്ള ‘ഇലീൻ ബ്ളോക്ക്’ ആണ് പ്രായത്തെ വെല്ലുവിളിച്ചു മുന്നേറുന്നത്. രോഗങ്ങളും അവശതകളുമായി വീട്ടിൽ തന്നെ ഒതുങ്ങി കൂടാൻ ഇലീൻ ബ്ളോക്കിന് സാധിക്കുമായിരുന്നില്ല. കുഞ്ഞുനാളിൽ കണ്ടു തുടങ്ങിയ സ്വപ്‌നം നിറവേറ്റാൻ ഏതറ്റം വരെ പോകാനും ഇലീൻ തയ്യാറായിരുന്നു. ഇതിന് കാത്തിരിക്കേണ്ടി വന്നത് 60 വയസു വരെയാണ്. അഭിഭാഷക ആയിരുന്ന ഇലീൻ, ഒരു ബോഡി ബിൽഡർ ആവണമെന്നാണ് സ്വപ്‌നം കണ്ടിരുന്നത്.

എന്നാൽ, ജോലി തിരക്ക് മൂലവും, കുട്ടികളെ നോക്കുന്നതിനും ഇടയിൽ ശരീരം നോക്കാനുള്ള അവസരം കിട്ടിയില്ല. അതിനാൽ, തന്റെ അറുപതാമത്തെ വയസിൽ തിരക്കുകളൊക്കെ ഒഴിഞ്ഞപ്പോഴാണ് ഇലീൻ ആ സ്വപ്‌നത്തിലേക്ക് നടന്നു തുടങ്ങിയത്. ജോവാൻ മക്ഡോണാൾഡിന്റെ ചിത്രങ്ങളിൽ ഏറെ ആകർഷണീയത തോന്നിയതോടെയാണ് വ്യായാമം ചെയ്യണം എന്ന ഉറച്ച തീരുമാനത്തിൽ ഇലീൻ എത്തിയത്.

അതോടെ, അറുപതുകളിൽ തന്നെ വർക്ക്ഔട്ട് ചെയ്യണമെന്നും ബോഡി ബിൽഡിങ്ങിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ഇലീൻ തീരുമാനിച്ചു. 61ആം പിറന്നാളിന് മുൻപ് തന്നെ തടി കുറച്ച് ശരീരം പാകപ്പെടുത്തിയെടുക്കണം എന്നായിരുന്നു ഇലീനിന്റെ ദൃഢനിശ്‌ചയം. അതിനാൽ തന്നെ, 2020ൽ ഇലീൻ ബ്ളോക്ക് ബോഡി ബിൽഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അന്ന് തൊട്ട് ഇന്നുവരെ തന്റെ എല്ലാ മാറ്റങ്ങളും അവർ ഇൻസ്‌റ്റഗ്രാമിലൂടെ ആളുകളുമായി പങ്കുവെക്കാറുമുണ്ട്.

2020 ഫെബ്രുവരിയിൽ തടി കുറക്കാനുള്ള കഠിനാദ്ധ്വാനങ്ങളും പരിശ്രമങ്ങളും ഇലീൻ ചെയ്‌ത്‌ തുടങ്ങി. തടി കുറക്കുന്ന വർക്ക്ഔട്ട് പരിപാടിയിൽ പങ്കെടുക്കുകയും ഒരു വർഷം കൊണ്ട് 18 കിലോയോളം കുറക്കുകയും ചെയ്‌തു. തുടർന്നുള്ള നിരന്തര പരിശ്രമത്തിലൂടെ രണ്ടര വർഷം കൊണ്ട് അവർ 29 കിലോ കുറച്ചു. പിന്നാലെ ഒരു കോച്ചിനെ സമീപിച്ചു.

ഇതോടെ, ജീവിതത്തിൽ കണ്ട സ്വപ്‌ന സാക്ഷാൽക്കാരത്തിലേക്ക് ഇലീൻ നടന്നു തുടങ്ങി. മെല്ലെ മെല്ലെ മൽസരങ്ങളിലും, ഷോകളിലും ഇലീൻ പങ്കെടുത്ത് തുടങ്ങി. കൂടുതൽ മൽസരങ്ങളിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ഇലീൻ ഇപ്പോൾ.

Most Read: മമ്മൂട്ടിയുടെ ആക്ഷൻ ത്രില്ലർ ‘ക്രിസ്‌റ്റഫർ’ ഫെബ്രുവരി 9ന് തിയേറ്ററിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE