‘വിക്രം’ കേരളത്തിൽ ഇതുവരെ നേടിയത് 39 കോടി; റെക്കോർഡ്

By Film Desk, Malabar News
Ajwa Travels

ബോക്‌സോഫീസ് കീഴടക്കി മുന്നേറി കമൽ ഹാസൻ- ലോകേഷ് കനകരാജ് ചിത്രം ‘വിക്രം’. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ സിനിമ കേരളത്തിൽ നിന്നും ഏറ്റവും അധികം കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ റിലീസ് ചെയ്‌ത്‌ 38 ദിവസങ്ങൾ പിന്നിടുമ്പോൾ ‘വിക്രം’ കേരളത്തിൽ നിന്നും 40 കോടിക്കടുത്ത് രൂപ നേടി കഴിഞ്ഞു. കേരള ബോക്‌സോഫീസിൽ നിന്നും വിക്രം ഇതുവരെ 39.60 കോടിയാണ് നേടിയിരിക്കുന്നത്.

അതേസമയം തെലുങ്കാനയിലും ആന്ധ്ര പ്രദേശിൽ നിന്നുമായി ചിത്രം 30.95 കോടി നേടിയപ്പോൾ തമിഴ്‌നാട്ടിൽ നിന്ന് മാത്രമായി181.30 കോടിയാണ് നേടിയത്. മറ്റു ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്നും 13.60 കോടിയാണ് സിനിമയുടെ കളക്ഷൻ. ആഗോളതലത്തിൽ 412.25 കോടിയാണ് ഈ ലോകേഷ് ചിത്രം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, കാളിദാസ്, നരേൻ തുടങ്ങിയ മലയാള താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുണ്ട്. സൂര്യക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ഭാഗം എത്രയും പെട്ടന്ന് തന്നെ ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.

Most Read: നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തൽ; ശ്രീലേഖയ്‌ക്ക് എതിരെ അന്വേഷണം തുടങ്ങി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE