സ്വവര്‍ഗ വിവാഹം; കേന്ദ്ര സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞ് ഡെല്‍ഹി ഹൈക്കോടതി

By Syndicated , Malabar News
LGBT Law_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട  ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് ഡെല്‍ഹി ഹൈക്കോടതി നോട്ടിസയച്ചു. കേന്ദ്രത്തിന്  നിലപാട് വ്യക്‌തമാക്കാന്‍ നാലാഴ്‌ച സമയം അനുവദിച്ചു.  ജസ്‌റ്റിസ് രാജീവ് സഹായ് എൻഡ്‌ലോ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്.

സ്വവര്‍ഗ വ്യക്‌തികളുടെ വിവാഹം ഹിന്ദു വിവാഹ നിയമപ്രകാരം  രജിസ്‌റ്റര്‍ ചെയ്യാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് അഭിജിത് അയ്യര്‍ മിശ്രയാണ് ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്രസര്‍ക്കാരിനോട് നിലപാട് വ്യക്‌തമാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Read also: ജെഎന്‍യു അക്രമം; പോലീസിനെ ന്യായീകരിച്ച് പ്രത്യേക അന്വേഷണ സമിതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE