സ്വവർഗ വിവാഹത്തിന് നിയമസാധുത; വിധിക്കെതിരെ പുനഃപരിശോധനാ ഹരജി

സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹങ്ങൾ രജിസ്‌റ്റർ ചെയ്യാൻ അനുവാദം തേടി സമർപ്പിക്കപ്പെട്ട ഹരജികൾ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ തള്ളിയിരുന്നു.

By Trainee Reporter, Malabar News
Malabarnews_same sex marriage
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാകില്ലെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധനാ ഹരജി സമർപ്പിച്ചു പരാതിക്കാർ. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയാണ് ഹരജി സമർപ്പിച്ചത്. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്നാണ് പുനഃപരിശോധനാ ഹരജിയിലൂടെ ഹർജിക്കാർ ആവശ്യപ്പെടുന്നത്.

സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹങ്ങൾ രജിസ്‌റ്റർ ചെയ്യാൻ അനുവാദം തേടി സമർപ്പിക്കപ്പെട്ട ഹരജികൾ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ തള്ളിയിരുന്നു. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്, സഞ്‌ജയ്‌ കിഷൻ കൗൾ എന്നിവർ സ്വവർഗ വിവാഹത്തിനെ അനുകൂലിച്ചപ്പോൾ ജസ്‌റ്റിസ്‌ രവീന്ദ്ര ഭട്ട്, ജസ്‌റ്റിസ്‌ ഹിമ കോലി, ജസ്‌റ്റിസ്‌ പിഎസ് നരസിംഹ എന്നിവർ എതിർത്തതോടെ 3-2 എന്ന നിലയിലാണ് ഹരജികൾ തളളിയത്.

പങ്കാളിയെ തിരഞ്ഞെടുക്കാൻ വ്യക്‌തിക്ക്‌ അവകാശം ഉണ്ടെങ്കിലും അതിന് നിയമസാധുത നൽകാനാവില്ല. സ്വവർഗ വിവാഹങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹ നിയമത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും കോടതി വ്യക്‌തമാക്കി. പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശം ഉറപ്പാക്കുന്നു. ഇതിന് നിയമസാധുത നൽകാനാവില്ല. പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ലെന്നുമാണ് ഭൂരിപക്ഷ വിധി. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നൽകാനാവില്ല.

എന്നാൽ, സാമൂഹികക്ഷേമ ആനുകൂല്യങ്ങൾ ഉറപ്പാക്കണം. സ്വവർഗ പങ്കാളികൾക്ക് ഭീഷണിയില്ലാതെ ഒന്നിച്ചു ജീവിക്കാൻ കഴിയണമെന്നും കോടതി പറഞ്ഞു. സ്വവർഗ വിവാഹം നിയമസാധുതമാക്കണമെന്ന 21 ഹരജികളിലാണ് കോടതി വിധി പറഞ്ഞത്. പുരുഷനും സ്‌ത്രീയും എന്നത് വ്യക്‌തികൾ എന്നും ഭാര്യയും ഭർത്താവും എന്നത് ദമ്പതികൾ എന്നും മാറ്റണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഇഷ്‌ടമുള്ള വ്യക്‌തിയെ വിവാഹം കഴിക്കാൻ ഇന്ത്യൻ ഭരണഘടന പൗരൻമാർക്ക് അവകാശം നൽകുന്നുണ്ട്.

എന്നാൽ, ലിംഗപരമായ വിവേചനം ഇതിലുണ്ടാകരുതെന്നാണ് ഹർജിക്കാരുടെ വാദം. സ്വവർഗ വിവാഹത്തിന് നിയമസാധുത ഇല്ലാത്തതിനാൽ ഈ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കൽ, പിന്തുടർച്ചാവകാശം, ബാങ്ക് അക്കൗണ്ട് ജോയിന്റ് തുടങ്ങൽ, ഇൻഷുറൻസ് പോളിസി എടുക്കൽ എന്നിങ്ങനെ പലകാര്യങ്ങളിലും തടസം നേരിടുന്നതായും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Most Read| മനുഷ്യത്വ രഹിതമായ ആക്രമണം; ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു ബൊളീവിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE