മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലന്‍ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്കും മ്യൂസിക് ആല്‍ബങ്ങള്‍ക്കും വേണ്ടി പിന്നണി പാടിയിട്ടുള്ള പ്രാർത്‍ഥന ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. അതിനിടയില്‍ പ്രാർത്‍ഥന പാടിയ ഹിന്ദി ഗാനത്തിന് ആശംസകളറിയിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ‘എന്ത് മനോഹരമായ ട്രാക്കാണ് പാത്തു’വെന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഗാനത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യങ്ങളില്‍ പാട്ട് പങ്കുവെച്ചിട്ടുമുണ്ട്.
What a lovely track Paathu! ❤️
All the best to #BejoyNambiar, #GovindVasantha and the entire team of #Taish!Here’s a…
Posted by Prithviraj Sukumaran on Tuesday, October 20, 2020
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്‌ത ‘തായ്ഷി‘ന് വേണ്ടിയാണ് പ്രാർത്‍ഥന പാടുന്നത്. ‘രേ ബാവ്‌രെ‘ എന്നുതുടങ്ങുന്ന ഗാനത്തില്‍ ഗോവിന്ദ് വസന്തയോടൊപ്പമാണ് പ്രാർത്‍ഥന ഗാനം ആലപിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്ത തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും.
സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ആരാധകരുള്ളയാളാണ് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടേയും മകളായ പ്രാർത്‍ഥന. ഇന്ദ്രജിത്തും മകളുടെ ഗാനം പങ്കുവെച്ചിട്ടുണ്ട്.
Read also: ആമസോണിനെ വെല്ലുവിളിച്ചു; തമിഴ് റോക്കേഴ്‌സിന് വിലക്ക്







































