ആമസോണിനെ വെല്ലുവിളിച്ചു; തമിഴ് റോക്കേഴ്‌സിന് വിലക്ക്

By Syndicated , Malabar News
Thamil rockers_Malabar news
Ajwa Travels

നിയമവിരുദ്ധമായി ഇന്റര്‍നെറ്റില്‍ സിനിമകള്‍ ലഭ്യമാക്കുന്ന തമിഴ് റോക്കേഴ്‌സ് എന്ന വെബ്സൈറ്റ് ലോ എൻഫോഴ്‌സ്‌മെൻറ് ഏജന്‍സീസ് നീക്കം ചെയ്‌തായി റിപ്പോര്‍ട്ടുകള്‍. തമിഴ്, കന്നഡ, മലയാളം, തുടങ്ങി എല്ലാ ഭാഷകളിലെയും പുതിയ സിനിമകള്‍ ഇവര്‍ നിയമവിരുദ്ധമായി ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്താറുണ്ട്. ആമസോണ്‍ പ്രൈമിന്റെ പരാതിയെ തുടര്‍ന്നാണ് ഈ വെബ്സൈറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടയാന്‍ കര്‍ശന നടപടികല്‍ മുന്‍പും ഉണ്ടായിട്ടുണ്ട് എങ്കിലും ഇവരുടെ ഡൊമെയ്ന്‍ നിരന്തരം മാറ്റുന്നതിനാൽ ട്രാക്കുചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. തമിഴ് റോക്കേഴ്‌സിന്റെ വിലക്ക് പുതിയ സിനിമകള്‍ക്ക് അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണം ഓണ്‍ലൈന്‍ റീലീസ് ചെയ്യുന്ന സിനിമകളുടെ പ്രധാന വെല്ലുവിളി ആയിരുന്നു ഈ വെബ്സൈറ്റ്.

Read news: ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം; ‘ജെല്ലിക്കെട്ട്’ മികച്ച ചിത്രം, നടന്‍ നിവിന്‍, നടി മഞ്ജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE