ഗോത്രീയ നാടൻ കലാരംഗത്ത് ‘പ്രതിഭാ പ്രസ്‌കാരം’; ഇപ്പോൾ അപേക്ഷിക്കാം

By Desk Reporter, Malabar News
'Prathibha Praskaram' in tribal folk art Area; Apply now
Ajwa Travels

പത്തനംതിട്ട: ആദി-ദ്രാവിഡ-നാഗ-ഗോത്ര നാടൻ കലകളെ പരിപോഷിപ്പിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിഭയ്‌ക്ക്‌ പ്രതിഭാ പ്രസ്‌കാരം നൽകാൻ തീരുമാനിച്ചതായി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ഭരണസമിതി അറിയിച്ചു.

ഗോത്രീയ-വംശീയ നാടൻ കലാരംഗത്ത് പ്രവർത്തിക്കുന്ന ആർക്കും അപേക്ഷിക്കാവുന്നതാണ്. തനത് പാര്യമ്പര കലാരൂപമായ കുംഭ പാട്ടിന്റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ നൽകുന്ന പ്രതിഭാ പുരസ്‌കാരത്തിന് നാടൻ കലാസമിതികൾക്കും വിശ്വാസികള്‍ക്കും, പൊതുജനത്തിനും പേരുകൾ നിർദ്ദേശിക്കാം.

'Pratibha Praskaram' in tribal folk art Area; Apply now
കൊക്കാത്തോട് ഗോപാലൻ ഊരാളി

നേരിട്ട് അപേക്ഷിക്കുകയും ചെയ്യാം. വിശദ വിവരങ്ങൾ ഇനിപറയുന്ന വിലാസത്തിൽ അയക്കുക. വിലാസം: പ്രസിഡണ്ട് / സെക്രട്ടറി, ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്‌ഥാനം), കല്ലേലി (പിഒ), കോന്നി, പത്തനംതിട്ട ജില്ല, പിൻ 689691, ഫോൺ: 9447504529, ഇ-മെയിൽ :[email protected]. അപേക്ഷിക്കേണ്ട അവസാന തീയതി നാളെ (2022 ഏപ്രിൽ 22) വൈകിട്ട് 5 വരെയാണ്.

Most Read: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; അഹമ്മദാബാദില്‍ ചേരികള്‍ തുണികെട്ടി മറച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE