ന്യൂഡെല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആശംസകള്‍. ട്വിറ്ററിലൂടെയാണ് മോദി സോണിയ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചത്. ‘ശ്രീമതി സോണിയ ഗാന്ധിക്ക് ജൻമദിന ആശംസകള്‍. അവരുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’- നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു
സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് മരിച്ചതിനെ തുടര്‍ന്ന് പിറന്നാള്‍ ആഘോഷങ്ങള്‍ ഒന്നും തന്നെ വേണ്ട എന്ന് തീരുമാനിക്കുകയും അത് പാര്‍ട്ടി പ്രവര്‍ത്തകരോടും അനുഭാവികളോടും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിക്കുകയും ചെയ്തിരുന്നു.
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ഭര്‍ത്താവുമായിരുന്ന രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 1998ലാണ് സോണിയാ ഗാന്ധി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായി സ്ഥാനമേറ്റത്. പിന്നീട് തുടര്‍ച്ചയായ 22 വര്‍ഷം പദവിയില്‍ തുടര്‍ന്നെങ്കിലും 2017ല്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുത്തു. എന്നാല്‍, 2019ല്‍ രാഹുല്‍ ഗാന്ധി രാജിവെച്ചതിനെ തുടര്‍ന്ന് സോണിയ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷയായി ചുമതലയേറ്റു.
Read also: വിജയം പൂര്‍ണതയില്‍; സമരം അവസാനിപ്പിച്ച് കർഷകർ






































