അമൃത്‌സര്‍: പ്രശസ്‌ത പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ കാറപകടത്തില്‍ മരണപ്പെട്ടു. 31 വയസായിരുന്നു. ചൊവ്വാഴ്‌ച രാവിലെ അമൃത്‌സറിനടുത്തുള്ള ജന്ഡിയല ഗുരുവിൽ വെച്ചാണ് അപകടമുണ്ടായത്. അമൃത്‌സറിൽ നിന്ന് കർതാർപൂരിലേക്ക് പോവുകയായിരുന്ന ദില്‍ജാന്റെ വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ദില്‍ജാന്‍ അപകട സ്‌ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. ദില്‍ജാന്റെ കാര്‍ അമിത വേഗത്തിൽ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ദില്‍ജാന്‍റെ വിയോഗത്തില്‍ പഞ്ചാബി സംഗീതലോകമാകെ അനുശോചനം രേഖപ്പെടുത്തി. 2012ൽ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രശസ്‌തി ആർജിച്ച ദില്‍ജാന്‍ നിരവധി പഞ്ചാബി സിനിമകളിൽ ഗാനം ആലപിച്ചിട്ടുണ്ട്.
Read Also: മ്യാൻമർ അഭയാർഥികൾക്ക് വിലക്ക്; ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ