ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീട നേട്ടത്തെ ആസ്‌പദമാക്കി ഒരുക്കിയ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം ‘83‘ ടീസര്‍ പുറത്ത്. ചിത്രം ഡിസംബര്‍ 24ന് തിയേറ്ററുകളിലെത്തും. 2020ല്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെ തുടർന്ന് പല തവണ മാറ്റി വെക്കുകയായിരുന്നു.
നായകൻ രണ്‍വീര്‍ സിംഗാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ടീസര്‍ പങ്കുവച്ചത്. 1983ലെ ലോകകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ കപില്‍ ദേവിനെയാണ് ചിത്രത്തിൽ രൺവീർ അവതരിപ്പിക്കുന്നത്.
View this post on Instagram
ഒട്ടും സാധ്യത കല്‍പ്പിക്കാതിരുന്ന ഒരു ടീം എന്ന നിലയില്‍ നിന്നും കരുത്തരായ ഓസ്‌ട്രേലിയയെയും വെസ്‌റ്റ് ഇന്‍ഡീസിനെയും അട്ടിമറിച്ച് ലോകകപ്പ് നേട്ടം കുറിച്ച 1983ലെ ഇന്ത്യന്‍ ടീമിന്റെ കഥയാണ് സിനിമ പറയുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
ദീപിക പദുകോണ്‍ നായികയായി എത്തുന്ന സിനിമയില്‍ ബാറ്റ്‌സ്‌മാന്‍ ശ്രീകാന്തായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജീവയാണ് എത്തുന്നത്. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ഡിങ്കര്‍ ശര്‍മ്മ, ജതിന്‍ സര്‍ന, നിശാന്ത് ദാഹിയ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
Most Read: തിരുവനന്തപുരത്ത് റിസോർട്ടിൽ ലഹരിപാർട്ടി; അന്വേഷണം പുരോഗമിക്കുന്നു







































